Ticker

6/recent/ticker-posts

Header Ads Widget

നാളെ നടക്കുന്ന 'നാറ്റ' പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ ആയിരത്തിലധികം കുട്ടികൾ

ആര്‍ക്കിടെക്ചർ ബിരുദ കോഴ്സിനായി നാളെ നടക്കുന്ന ദേശീയ അഭിരുചി പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍.

ദേശീയതല പരീക്ഷയായതിനാൽ കേരളത്തിന് മാത്രമായി തീയതി മാറ്റിനൽകാനാകില്ലെന്ന നിലപാടിലാണ് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ കൗൺസിൽ ഓഫ് ആർക്കിടെക്ചർ.

പരീക്ഷ നാളെ നടക്കാനിരിക്കെ ഹാൾ ടിക്കറ്റിന്റെ കാര്യത്തിലും പരീക്ഷ കേന്ദ്രങ്ങളിലെ അവ്യക്തതയിലും ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചർ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്. പരീക്ഷയുടെ കാര്യത്തില്‍ സര്‍വ്വത്ര ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലാണ് പരീക്ഷ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ഹാൾ ടിക്കറ്റ് പോലും  കിട്ടിയിട്ടില്ല. പരീക്ഷാത്തലേന്ന് പോലും പരീക്ഷാ കേന്ദ്രം എവിടെയെന്ന് അറിയാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.

നാറ്റ പരീക്ഷയുടെ സൈറ്റിലുള്ള ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചിട്ട് പ്രതികരണവും ഇല്ല. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചർ ആണ് പരീക്ഷയുടെ നടത്തിപ്പുകാര്‍. ഈ വര്‍ഷത്തെ രണ്ടാം സെഷന്‍ പരീക്ഷയാണ് നാളെ നിശ്ചയിച്ചിരിക്കുന്നത്. ദേശീയ പരീക്ഷയായതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സംസ്ഥാനത്ത് അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ അപേക്ഷിച്ചിരിക്കുന്നത്.

കേരളത്തിലെ കോളേജുകളിലേതുൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആർക്കിടെക്ചർ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയാണ് നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ). വർഷത്തിൽ രണ്ട് സെഷനുകളായി നടത്തുന്ന പരീക്ഷയുടെ ആദ്യസെഷൻ ജനുവരിയിലാണ് നടന്നത്. രണ്ടു പരീക്ഷയിലേയും മികച്ച സ്കോറായിരിക്കും പ്രവേശനത്തിനായി പരിഗണിക്കുക.

ഇന്ന് രാത്രിക്കുള്ളിൽ അഡ്മിറ്റ് കാർഡ് ലഭിച്ചാലും അതെങ്ങനെ പ്രിന്റൗട്ട് എടുക്കുമെന്ന ചോദ്യവും വിദ്യാർഥികൾക്ക് മുന്നിലുണ്ട്. കേരളത്തിലെ എട്ടു ജില്ലകളിലായി 20 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുമെന്നാണ് കൗൺസിൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കാസർകോട് തുടങ്ങിയ ജില്ലകളിൽ പരീക്ഷാകേന്ദ്രമില്ലാത്ത സാഹചര്യത്തിൽ വൈകി അഡ്മിറ്റ് ലഭിച്ചാൽ കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തിലെത്താൻ സാധിക്കുമോയെന്ന ആശങ്കയുമുണ്ട്. ജൂലായ് ഏഴിന് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുമെന്നാണ് കൗൺസിൽ വ്യക്തമാക്കിയിരുന്നത്.

എന്നാൽ കേന്ദ്രങ്ങൾ ഇന്ന് രാത്രിയോടെ സജ്ജമാക്കുമെന്നും അഡ്മിറ്റ് കാർഡ് പ്രിന്റെടുക്കാനുള്ള സൗകര്യം പരീക്ഷാകേന്ദ്രത്തിൽ ഒരുക്കുമെന്നും കൗൺസിൽ ഓഫ് ആർക്കിടെക്ചർ അധികൃതർ അറിയിച്ചു.

എന്നാൽ കേന്ദ്രങ്ങൾ ഇന്ന് രാത്രിയോടെ സജ്ജമാക്കുമെന്നും അഡ്മിറ്റ് കാർഡ് പ്രിന്റെടുക്കാനുള്ള സൗകര്യം പരീക്ഷാകേന്ദ്രത്തിൽ ഒരുക്കുമെന്നും കൗൺസിൽ ഓഫ് ആർക്കിടെക്ചർ അധികൃതർ അറിയിച്ചു. കൂടുതൽ അറിയുവാൻ വേണ്ടി ക്ലിക്ക് ചെയ്യൂ 👇🏻👇🏻👇🏻https://www.nata.in

Post a Comment

0 Comments