തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്. വാഹനം കടത്തിവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ രണ്ട് ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ടി ബി അക്ഷയ്, നിഥിന്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്.
വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് പേര്‍ ജീവനക്കാരെ ആക്രമിക്കുന്നത് വ്യക്തമാണ്. ഈ സമയത്ത് പ്രകോപനമോ തര്‍ക്കമോ ഉണ്ടായിട്ടില്ല. എന്നാല്‍ ഇതിന് കുറച്ച് സമയം മുന്‍പ് ഒരു വാഹനം കടത്തി വിടാത്തതിനെ ചൊല്ലി ഒരു തര്‍ക്കം നിലനിന്നിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു ഈ സംഭവം. ഇവരുമായി ബന്ധമുള്ളവരാണോ അക്രമണത്തിന് പിന്നിലെന്ന പരിശോധിക്കുകയാണ് പൊലീസ്.
പരിക്കേറ്റവരുടെ നില ഗുരതരമല്ല. ഇവര്‍ നിലവില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും വയറിനാണ് കുത്തേറ്റിട്ടുള്ളത്. ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments