വിവിധ സർക്കാർ വകുപ്പുകളിലെ ഡ്രൈവർ തസ്തികകളിലെ നിയമനത്തിനായി ജൂലായ് 10ന് നടത്താനിരുന്ന പരീക്ഷയാണ് പി.എസ്.സി. ഓഗസ്റ്റ് 17ലേക്ക് മാറ്റിയത്. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. സംസ്ഥാനത്ത് 50,000ൽ പരം ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കും. ഇവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും.
കൂടുതൽ വിവരങ്ങൾ 9446445483, 0471 2546246 എന്നീ നമ്പറുകളിൽ ലഭിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകിയവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ അച്ചടിപ്പകർപ്പും തിരിച്ചറിയൽരേഖയുടെ അസലുമായി ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് അരമണിക്കൂർമുമ്പ് ഹാളിലെത്തണം.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം👇🏻👇🏻keralapsc.gov.in
0 Comments