Ticker

6/recent/ticker-posts

Header Ads Widget

പതിനെട്ട് കോടിക്ക് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മടങ്ങി

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള മുഹമ്മദ് ഇമ്രാന്‍ മരിച്ചു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന് 18 കോടി രൂപ സമാഹരിക്കുന്നതിനിടയിലാണ് കുഞ്ഞ് ഇമ്രാന്റെ മരണം. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതിനോടകം 16 കോടി സമാഹരിച്ചിരുന്നു.

അങ്ങാടിപ്പുറം പഞ്ചായത്തിലെ ഏറാന്തോട് കുളങ്ങര പറമ്പില്‍ ആരിഫ്, റമീസ ദമ്പതികളുടെ ഏക ആണ്‍ കുഞ്ഞാണ് മുഹമ്മദ് ഇമ്രാന്‍. ജന്മനാ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ലക്ഷണങ്ങള്‍ കണ്ട ഇമ്രാന്‍ മൂന്നര മാസമായി വെന്റിലേറ്ററിലായിരുന്നു. അബ്ദുസ്സമദ് സമദാനി എം പി രക്ഷാധികാരിയും മഞ്ഞളാംകുഴി അലി എം എല്‍ എ ചെയര്‍മാനുമായി ഇമ്രാന്‍ ചികിത്സാ സഹായ കമ്മറ്റിക്ക് രൂപം നല്‍കി 18 കോടിയുടെ മരുന്ന് വാങ്ങാനുള്ള ധനസമാഹരണം നടത്തിവരികയായിരുന്നു.

ഇന്നെലെ രാത്രി 11.30ഓടെയായിരുന്നു മരണം.

കഴിഞ്ഞ മൂന്നുമാസമായി ഇമ്രാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിലായിരുന്നു. കുഞ്ഞ് ഇമ്രാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പതീക്ഷയിലായിരുന്നു കുടുംബം. ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു. ഇമ്രാന്‍ ജനിച്ച് മുപ്പതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്.

ഇമ്രാനെ പോലെ തന്നെ അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ മുഹമ്മദിന് ചികിത്സയ്ക്കായി 18 കോടി രൂപ സുമനസുകള്‍ സമാഹരിച്ച് നല്‍കിയിരുന്നു

Post a Comment

0 Comments