🇶🇦യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍: വാക്സിനെടുത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.
🇸🇦സൗദി അറേബ്യയിൽ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 11,355 ആയി.
🇦🇪യുഎഇയില്‍ പരസ്യം കണ്ട് മസാജിന് പോയ യുവാവിനെ മുറിയില്‍ കെട്ടിയിട്ട് പണം കൊള്ളയടിച്ചു.
🇦🇪യുഎഇയില്‍ 1520 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
🇴🇲ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘം പിടിയില്‍.
🇸🇦സൗദി: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.
🇶🇦ഖത്തർ: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടം തുടരാൻ തീരുമാനം.
🇧🇭ബഹ്‌റൈൻ: ഓഗസ്റ്റ് 1 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം.
🇮🇳ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ഓഗസ്റ്റ് 31 വരെ നീട്ടി.
🇶🇦ഇന്ത്യക്കാർക്ക് വീണ്ടും ക്വാറന്റീൻ; വാർത്ത സ്ഥിരീകരിച്ച് ഖത്തർ ഇന്ത്യൻ എംബസി.
🇶🇦ഖത്തറിൽ ഇന്ന് 172 കോവിഡ് കേസുകൾ: സമ്പർക്കരോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.
🇰🇼കോവിഡ് നിയന്ത്രണം: കുവൈത്തിലേക്ക് മടങ്ങാനാകാതെ താമസരേഖയുള്ള 2,80,000 പേർ.
🇰🇼കുവൈറ്റില്‍ കോവിഡ് കുറയുന്നു; 24 മണിക്കൂറിനിടയില്‍ 853 കേസുകള്‍, 6 മരണം.
വാർത്തകൾ വിശദമായി
🇶🇦യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍: വാക്സിനെടുത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.
✒️ഖത്തറില്‍ പുതിയ യാത്രാ നിബന്ധനകള്‍ ഓഗസ്റ്റ് രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന, വാക്സിനെടുത്തവര്‍ക്ക് ഉള്‍പ്പെടെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിബന്ധനകള്‍ ഇവയാണ്:
1. താമസ വിസയുള്ളവര്‍, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്സിന്‍ ഖത്തറില്‍ നിന്ന് സ്വീകരിച്ചവരാണെങ്കിലോ അല്ലെങ്കില്‍ ഖത്തറില്‍ വെച്ച് നേരത്തെ കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരോ ആണെങ്കില്‍ രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. രണ്ടാം ദിവസം നടത്തുന്ന ആര്‍.ടി പി.സി.ആര്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിച്ച് വീട്ടില്‍ പോകാന്‍ അനുവദിക്കും.
2. താമസ വിസയുള്ളവര്‍ ഖത്തറിന് പുറത്തുനിന്നാണ് വാക്സിന്‍ സ്വീകരിച്ചതെങ്കിലോ, വാക്സിന്‍ എടുത്തിട്ടില്ലെങ്കിലോ അല്ലെങ്കില്‍ ഖത്തറിന് പുറത്തുവെച്ച് കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരോ ആണെങ്കില്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
3. സന്ദര്‍ശകര്‍ (ഫാമിലി, ടൂറിസ്റ്റ്, ജോലി) ഖത്തറിന് പുറത്തുനിന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനെടുത്തവരാണെങ്കില്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.
4. സന്ദര്‍ശകര്‍ (ഫാമിലി, ടൂറിസ്റ്റ്, ജോലി) വാക്സിനെടുത്തിട്ടില്ലെങ്കില്‍ ഖത്തറില്‍ പ്രവേശനം അനുവദിക്കില്ല.
യാത്രയ്‍ക്ക് ഒരുങ്ങുന്നവര്‍ പുറപ്പെടുന്നതിന് മുമ്പ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് പരിശോധിച്ച് ഏറ്റവും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മനസിലാക്കിയിരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,355 ആയി. ഇതിൽ 1,395 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് 1,187 പേർക്ക് കൂടിയാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,176 പേർ രോഗമുക്തി നേടി.
രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യമാകെ ഇന്ന് 115,269 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,24,584 ആയി. ഇതിൽ 5,05,003 പേർ രോഗമുക്തരായി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 256, മക്ക 212, കിഴക്കൻ പ്രവിശ്യ 174, ജീസാൻ 118, അൽഖസീം 92, മദീന 64, അസീർ 59, ഹായിൽ 58, നജ്റാൻ 52, അൽബാഹ 36, വടക്കൻ അതിർത്തി മേഖല 31, തബൂക്ക് 28, അൽജൗഫ് 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 26,332,442 ഡോസായി.
🇦🇪യുഎഇയില്‍ പരസ്യം കണ്ട് മസാജിന് പോയ യുവാവിനെ മുറിയില്‍ കെട്ടിയിട്ട് പണം കൊള്ളയടിച്ചു.
✒️മസാജിനെന്ന പേരില്‍ വിളിച്ചുവരുത്തിയ യുവാവിനെ കെട്ടിയിട്ട് പണം കൊള്ളയടിച്ച കേസില്‍ നാല് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷ. പ്രവാസികളായ രണ്ട് സ്‍ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തിന് ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്.
ദുബൈയിലെ അല്‍ ബര്‍ഷയില്‍ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്‍ക്ക് എടുത്താണ് തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യം കണ്ട് വാട്സ്ആപ് വഴി ബന്ധപ്പെട്ട യുവാവിനെ മസാജിനായി അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുറിയില്‍ കയറിയ ഇയാളോട് ബെഡില്‍ കിടക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സംഘത്തിലെ മറ്റുള്ളവരും സ്ഥലത്തെത്തി.
മുറിയ്ക്കുള്ളില്‍ കെട്ടിയിട്ട ശേഷം മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൈവശമുണ്ടായിരുന്ന 1550 ദിര്‍ഹവും ഡെബിറ്റ് കാര്‍ഡും കൈക്കലാക്കി. സംഘത്തിലൊരാള്‍ ഡെബിറ്റ് കാര്‍ഡുമായി പണം പിന്‍വലിക്കാന്‍ പുറത്തേക്ക് പോയെങ്കിലും അക്കൌണ്ടില്‍ പണമുണ്ടായിരുന്നില്ല.
അതേസമയം അപ്പാര്‍ട്ട്മെന്റ് വാടകയ്‍ക്ക് എടുത്ത സ്‍ത്രീയെക്കുറിച്ച് ഹോട്ടല്‍ മാനേജര്‍ക്ക് സംശയം തോന്നിയതിനാല്‍ അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നാല് പേരെയും അറസ്റ്റ് ചെയ്‍തു. 25നും 31നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികളെല്ലാവരും. മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്ന യുവാവിനെ പൊലീസ് സംഘം മോചിപ്പിച്ചു. ഇയാളുടെ പണവും തിരികെ വാങ്ങി നല്‍കി.
മോഷണം, തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
🇦🇪യുഎഇയില്‍ 1520 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,497 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,97,815 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,79,321 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,56,680 പേര്‍ രോഗമുക്തരാവുകയും 1,943 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,698 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘം പിടിയില്‍.
✒️ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പോലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സുവൈഖ് വിലായത്തിലെ സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്.
രണ്ടു ബോട്ട് ജീവനക്കാരെയും, 16 വിദേശികളെയുമാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ തൊഴിൽ കുടിയേറ്റ നിയമങ്ങളുടെ ലംഘനത്തിനാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റൽ ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്.
🇸🇦സൗദി: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.
✒️COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരും, സാധുതയുള്ള ടൂറിസ്റ്റ് വിസകളുള്ളവരുമായ വിനോദസഞ്ചാരികൾക്കാണ് ഓഗസ്റ്റ് 1 മുതൽ പ്രവേശനം അനുവദിക്കുന്നത്.
ജൂലൈ 29-ന് രാത്രിയാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് നെഗറ്റീവ് PCR റിസൾട്ട്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് കൊണ്ട് പ്രവേശനം അനുവദിക്കുമെന്നും, ഇത്തരം സഞ്ചാരികൾക്ക് സൗദിയിലെത്തിയ ശേഷം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഉണ്ടായിരിക്കില്ലെന്നും സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
ഫൈസർ, ആസ്ട്രസെനേക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ COVID-19 വാക്സിനുകൾക്ക് സൗദി അംഗീകാരം നൽകിയിട്ടുണ്ട്. ഈ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് മതിയായ രേഖകളുണ്ടെങ്കിൽ സൗദി പ്രവേശനം അനുവദിക്കുന്നതാണ്.
എന്നാൽ, ഇത്തരം വിനോദസഞ്ചാരികൾ തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ നൽകേണ്ടതാണ്. ഇവർക്ക് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് സൗദിയിലെത്തിയ ശേഷം വിവിധ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്.
https://www.visitsaudi.com/en എന്ന വെബ്സൈറ്റിലൂടെ ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികളെ വരവേൽക്കാൻ സൗദി ഒരുങ്ങിയതായി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അൽ ഖതീബ് അറിയിച്ചു.
🇶🇦ഖത്തർ: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടം തുടരാൻ തീരുമാനം.
✒️രാജ്യത്ത് 2021 ജൂലൈ 9 മുതൽ നടപ്പിലാക്കിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടത്തിലെ തീരുമാനങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 29-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം 2021 ജൂലൈ 30 മുതൽ നടപ്പിലാക്കാനിരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ നാലാം ഘട്ടം താത്കാലികമായി നീട്ടിവെക്കാനും, നിലവിലെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരാനും മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ രോഗബാധ സംബന്ധിച്ച് വ്യക്തമായ വിശകലനങ്ങൾക്ക് ശേഷമാണ് പൊതുസമൂഹത്തിന്റെ സുരക്ഷയും, വാണിജ്യ മേഖലയിലെ ഉയർച്ചയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൽ പടിപടിയായി ഒഴിവാക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതലും, രണ്ടാം ഘട്ടം ജൂൺ 18 മുതലും, മൂന്നാം ഘട്ടം 2021 ജൂലൈ 9 മുതലും ഖത്തർ നടപ്പിലാക്കിയിരുന്നു. മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി ഖത്തറിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://pravasidaily.com/qatar-cabinet-approves-3rd-phase-easing-of-covid-19-restrictions-from-july-9-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.
🇧🇭ബഹ്‌റൈൻ: ഓഗസ്റ്റ് 1 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം.
✒️2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം രാജ്യത്തെ 40 വയസിന് മുകളിൽ പ്രായമുള്ളവരിൽ 80 ശതമാനം പേർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകി പൂർത്തിയാകുന്നതു വരെ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ജൂലൈ 29-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച 40 വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ഒരു മാസം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നതാണ്. ബൂസ്റ്റർ ഡോസിന് അർഹരായവരിൽ ‘BeAware’ ആപ്പിലെ ഷീൽഡിന്റെ നിറം ഓഗസ്റ്റ് 31-ന് സ്വയമേവ മഞ്ഞനിറത്തിലേക്ക് മാറുമെന്നും മന്ത്രാലയം അറിയിച്ചു.
കൊറോണാ വൈറസിന്റെ ഡെൽറ്റാ വകഭേദം ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തിലാണ് 40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പരമാവധി രോഗപ്രതിരോധശേഷി നൽകുന്നതിനായി ബൂസ്റ്റർ ഡോസ് നൽകാനും, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനുമുള്ള ഈ തീരുമാനം.
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ജൂലൈ 2 മുതൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. ജൂലൈ 23 മുതൽ നിലവിൽ രാജ്യത്ത് ബഹ്‌റൈനിൽ ഗ്രീൻ ലെവൽ അലേർട്ടാണ് നടപ്പിലാക്കിയിട്ടുള്ളത്.
🇮🇳ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ഓഗസ്റ്റ് 31 വരെ നീട്ടി.
✒️അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ജൂലൈ 30-നാണ് ഇന്ത്യൻ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ഓഗസ്റ്റ് 31 11:59pm വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നു.”, DGCA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ വിലക്കുകൾ ചരക്ക് വിമാനങ്ങൾക്കും, DGCA പ്രത്യേക അനുമതി നൽകിയിട്ടുള്ള വിമാനങ്ങൾക്കും ബാധകമല്ല.
വിദേശരാജ്യങ്ങളിലേക്കും, തിരികെയും സർവീസ് നടത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് ഓരോ സർവീസിന്റെയും അടിസ്ഥാനത്തിൽ അനുമതി നൽകുന്നത് തുടരുമെന്നും DGCA അറിയിച്ചു.
🇶🇦യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍: വാക്സിനെടുത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.
✒️ഖത്തറില്‍ പുതിയ യാത്രാ നിബന്ധനകള്‍ ഓഗസ്റ്റ് രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന, വാക്സിനെടുത്തവര്‍ക്ക് ഉള്‍പ്പെടെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിബന്ധനകള്‍ ഇവയാണ്...
1. താമസ വിസയുള്ളവര്‍, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്സിന്‍ ഖത്തറില്‍ നിന്ന് സ്വീകരിച്ചവരാണെങ്കിലോ അല്ലെങ്കില്‍ ഖത്തറില്‍ വെച്ച് നേരത്തെ കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരോ ആണെങ്കില്‍ രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. രണ്ടാം ദിവസം നടത്തുന്ന ആര്‍.ടി പി.സി.ആര്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിച്ച് വീട്ടില്‍ പോകാന്‍ അനുവദിക്കും.
2. താമസ വിസയുള്ളവര്‍ ഖത്തറിന് പുറത്തുനിന്നാണ് വാക്സിന്‍ സ്വീകരിച്ചതെങ്കിലോ, വാക്സിന്‍ എടുത്തിട്ടില്ലെങ്കിലോ അല്ലെങ്കില്‍ ഖത്തറിന് പുറത്തുവെച്ച് കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരോ ആണെങ്കില്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
3. സന്ദര്‍ശകര്‍ (ഫാമിലി, ടൂറിസ്റ്റ്, ജോലി) ഖത്തറിന് പുറത്തുനിന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനെടുത്തവരാണെങ്കില്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.
4. സന്ദര്‍ശകര്‍ (ഫാമിലി, ടൂറിസ്റ്റ്, ജോലി) വാക്സിനെടുത്തിട്ടില്ലെങ്കില്‍ ഖത്തറില്‍ പ്രവേശനം അനുവദിക്കില്ല.
യാത്രയ്‍ക്ക് ഒരുങ്ങുന്നവര്‍ പുറപ്പെടുന്നതിന് മുമ്പ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് പരിശോധിച്ച് ഏറ്റവും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മനസിലാക്കിയിരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
🇶🇦ഇന്ത്യക്കാർക്ക് വീണ്ടും ക്വാറന്റീൻ; വാർത്ത സ്ഥിരീകരിച്ച് ഖത്തർ ഇന്ത്യൻ എംബസി.
✒️ഇന്ത്യയിൽ നിന്ന് വരുന്ന വാക്സിനെടുത്തവർക്ക് ഖത്തറിൽ വീണ്ടും ക്വാറന്റൈൻ ഏർപ്പെടുത്തുന്ന വാർത്ത സ്ഥിരീകരിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിയും. ഗൾഫ് മലയാളിയാണ് വാർത്ത ആദ്യം പുറത്തുവിട്ടത്. ആഗസ്റ്റ് 2 ഉച്ചയ്ക്ക് 12 മണിമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗീക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട് . ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ഇത് ബാധകമാവുക. ഖത്തറിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച അല്ലെങ്കിൽ കോവിഡ് സുഖം പ്രാപിച്ച പൗരന്മാർക്കും താമസക്കാർക്കും രണ്ട് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈന് വിധേയമാകണം , രണ്ടാം ദിവസം പിസിആർ പരിശോധന നടത്തുകയും നെഗറ്റീവ് ഫലം വന്നാൽ അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്യും. പുറത്ത് നിന്ന് വാക്‌സിൻ എടുത്തവർക്കും വാക്‌സിൻ എടുക്കാത്തവർക്കും 10 ദിവസമാണ് ഹോട്ടൽ ക്വാറന്റിൻ. സന്ദര്ശകർക്കും ഇതേ നിബന്ധന ആണ്. വാക്‌സിൻ എടുക്കാത്ത ടൂറിസ്റ്റുകൾ / സന്ദർശകർക്കു പ്രവേശനം അനുവദിച്ചിട്ടില്ല.
സിനോഫാം വാക്‌സിൻ സ്വീകരിച്ച ഖത്തർ പൗരനാണെങ്കിൽ ഖത്തറിൽ പ്രവേശിക്കുമ്പോൾ സൗജന്യമായി ആന്റിബോഡി പരിശോധന നടത്തും, ഫലം നെഗറ്റീവ് ആണെങ്കിൽ യാത്രക്കാരനെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും. അല്ലാത്തപക്ഷം, ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 5 ദിവസത്തേക്ക് ഹോം ക്വാറന്റൈനും, മഞ്ഞ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 07 ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈനും ബാധകമാകും. കൂടാതെ, റെഡ് ലിസ്റ്റില്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 10 ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈനുമാണ് നിർദേശം.
ഏതു രാജ്യത്ത് നിന്നാണോ പുറപ്പെടുന്നത് അതിനനുസരിച്ച് രണ്ട് വയസ്സ് വരെ കുട്ടികളുള്ള മുലയൂട്ടുന്ന സ്ത്രീകളും ഗർഭിണികളും ഹോം ക്വാറന്റൈന് വിധേയരാകണം. വാക്‌സിൻ എടുത്തവരുടെ കൂടെ വന്നാലും ഇതേ നിബന്ധന ആണ്. ട്രാവൽ ആൻഡ് റിട്ടേൺ പോളിസി അനുസരിച്ച് പിസിആർ പരിശോധന നടത്തേണ്ടതുമുണ്ട് എന്ന് നിർദേശത്തിൽ പറയുന്നു. 75 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും ഇതേ നിർദേശം തന്നെയാണ് നൽകുന്നത്. യാത്രക്കാർ ഔദ്യോഗീക വിവരങ്ങൾക്ക് ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച ശേഷം മാത്രം യാത്രകാര്യത്തിൽ തിരുമാനമെടുക്കേണ്ടതാണ്.
🇶🇦ഖത്തറിൽ ഇന്ന് 172 കോവിഡ് കേസുകൾ: സമ്പർക്കരോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.
✒️ഖത്തറിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ന് 172 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 60 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 112 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട് . ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 223,591 ആയി.
അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 601 ആയി. 1885 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 24 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,279 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 377,55,60 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
🇰🇼കോവിഡ് നിയന്ത്രണം: കുവൈത്തിലേക്ക് മടങ്ങാനാകാതെ താമസരേഖയുള്ള 2,80,000 പേർ.
✒️കാലാവധിയുള്ള താമസരേഖ കൈവശമുണ്ടായിട്ടും കുവൈത്തിലേക്ക് മടങ്ങാനാകാതെ 2,80,000 വിദേശികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നു. അതേസമയം സ്പോൺസർമാർ താമസരേഖ പുതുക്കി നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ 2,50,000 വിദേശികളുടെ താമസരേഖ റദ്ദായതായും റിപ്പോർട്ട്.
കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കുവൈത്തിൽ നിന്നും ഏഷ്യൻ വംശജരും അറബികളുമടക്കം നിരവധി പേർ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങി. ഓഗസ്റ്റ് ഒന്നു മുതൽ വിദേശികൾക്കു പ്രവേശനാനുമതി നൽകിയെങ്കിലും കുവൈത്ത് അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിൽ വലിയൊരു വിഭാഗത്തിന് രാജ്യത്തേക്ക് മടങ്ങാൻ കഴിയില്ല.
നിലവിൽ ഗാർഹിക തൊഴിലാളി വിസ ഒഴികെയുള്ള സന്ദർശന വിസകൾ നിർത്തിവച്ചിരിക്കുകയാണ്.
🇰🇼കുവൈറ്റില്‍ കോവിഡ് കുറയുന്നു; 24 മണിക്കൂറിനിടയില്‍ 853 കേസുകള്‍, 6 മരണം.
✒️കുവൈറ്റില്‍ കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 853 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുവൈറ്റില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 396,332 ആയി.
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന 6 പേര്‍കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2309 ആയി. 6.60 ശതമാനമാണ് ഇന്നലത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.28 ശതമാനമാണ് .1400 പേരാണ് ഇന്നലെ രോഗമുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 381,575 രോഗമുക്തരായി.
12,448 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തില്‍ 310 പേരും കോവിഡ് വാരഡില് 958 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
0 Comments