Ticker

6/recent/ticker-posts

Header Ads Widget

സിക്ക വൈറസ്: അതിര്‍ത്തിയില്‍ നിയന്ത്രണവുമായി തമിഴ്നാട്; ഇ പാസ് ഇല്ലാത്തവരെ കടത്തി വിടില്ല

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണവുമായി തമിഴ്നാട്.

തമിഴ്നാടിന്റെ ഇ പാസ് ഇല്ലാത്തവരെ പാറശാല അതിര്‍ത്തി വഴി കടത്തി വിടുന്നില്ല. സിക്ക വൈറസിന്റെ വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തിയിരുന്നു.

കേന്ദ്ര സംഘം ഇന്ന് ആരോഗ്യ വകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തും. രോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ഇന്നലെ നന്ദന്‍കോട് സ്വദേശിക്കും വൈറസ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 15 ആയി ഉയര്‍ന്നു.

സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.

എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക്ക വൈറസ് കണ്ടൈത്താനുള്ള ലാബ് സൗകര്യം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും.

Post a Comment

0 Comments