Ticker

6/recent/ticker-posts

Header Ads Widget

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 16 വരെയാണു കിറ്റ് വിതരണം. 15 ഭക്ഷ്യവസ്തുക്കളും തുണിസഞ്ചിയും അടങ്ങുന്നതാണ്  ഓണക്കിറ്റ്. റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ ക്രമത്തിലാണ് വിതരണം ചെയ്യുക.

കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സർക്കാർ എല്ലാ കാർഡ് ഉടമകൾക്കും റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. 15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തുണിസഞ്ചിയിലാണ് ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് തയ്യാറാക്കുന്നത്.

ആദ്യഘട്ടത്തിൽ  എ.എ. വൈ ( മഞ്ഞ കാർഡ് ) വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.  നിലവിൽ 51815 എ.എ.വൈ കാർഡുകളാണ് ജില്ലയിലുള്ളത്

താഴെ പറയുന്ന 15 ഇനം സാധനങ്ങളാണ് സൗജന്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:

1.പഞ്ചസാര- 1 കി.ഗ്രാം
2.വെളിച്ചെണ്ണ- 500 മി.ലി
3.ചെറുപയർ- 500 ഗ്രാം
4. തുവരപരിപ്പ്- 250 ഗ്രാം
 5. തേയില - 100 ഗ്രാം
6. മുളക്/ മുളക് പൊടി- 100 ഗ്രാം
7. ശബരി പൊടിയുപ്പ്- 1 കി.ഗ്രാം
8. മഞ്ഞൾ- 100 ഗ്രാം
9. സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്
10. കശുവണ്ടി പരിപ്പ് 50 ഗ്രാം- ഒരു പായ്ക്കറ്റ്
11. ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്
12. നെയ്യ് - 50 മി.ലി
13. ശർക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം
14. ആട്ട- 1 കി.ഗ്രാം
15. ശബരി ബാത്ത് സോപ്പ് - 1 എണ്ണം
16. തുണി സഞ്ചി- 1 എണ്ണം

2021 ആഗസ്റ്റ് 16 വരെയാണ് വിതരണം .

Post a Comment

0 Comments