കൊച്ചിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെയും പിതാവിനെയും മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പച്ചാളം സ്വദേശി ജിബ്സണ്‍, ഇയാളുടെ പിതാവ് പീറ്റര്‍ എന്നിവരെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ചളിക്കവട്ടം സ്വദേശിനിയായ യുവതിയെയും പിതാവിനെയും മര്‍ദിച്ച ജിബ്സണ്‍,ഇയാളുടെ പിതാവ് പീറ്റര്‍ എന്നിവരെയാണ് കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും.
ജിബ്സന്‍റെ മാതാവിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.കൂടുതല്‍ അന്വേഷണത്തിന് ശേഷമായിരിക്കും മാതാവിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് സെന്‍ട്രല്‍ എ സി പി കെ ലാല്‍ജി പറഞ്ഞു.
ജിബ്സനുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ജിബ്സൻ തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.ചില ദിവസങ്ങളില്‍ പട്ടിണിക്കിട്ടതായും യുവതി പറഞ്ഞിരുന്നു.
0 Comments