കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ) ഐ.സി.എസ്.ഇ പത്താം ക്ലാസിന്റേയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു. cisce.org, result.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
പത്താം ക്ലാസിൽ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസിൽ 99.76 ശതമാനവും പേർ വിജയിച്ചിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഈ വർഷം രണ്ടു ക്ലാസുകളിലേയും പരീക്ഷകൾ സി.ഐ.എസ്.സി.ഇ റദ്ദാക്കിയിരുന്നു. ബോർഡ് തീരുമാനിച്ച ഇതര മൂല്യനിർണ്ണയ നയം അടിസ്ഥാനമാക്കിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്.
മുൻ വർഷങ്ങളിലേത് പോലെ മൂല്യനിർണ്ണയം പുനഃപരിശോധിക്കാനുള്ള അവസരം ഇത്തവണയുണ്ടാകില്ല. അതേ സമയം കണക്കുകൂട്ടലുകളിലെ പിശകുകളും മറ്റും പരിഹരിക്കുന്നതിന് ഒരു തർക്കപരിഹാരം സംവിധാനമുണ്ടാകുമെന്നും ബോർഡ് ചീഫ് എക്സിക്യുട്ടീവ് സെക്രട്ടറി ജെറി അരത്തൂൺ വെള്ളിയാഴ്ച പറഞ്ഞു.
cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ്. അയച്ചും ഫലം അറിയാവുന്നതാണ്.
എസ്.എം.എസ്. അയക്കേണ്ട രൂപം.
🔰ഐ.സി.എസ്.ഇ. ഫലം ലഭിക്കാൻ.
ICSE എന്ന് ടൈപ്പ് ചെയ്ത് സപേയ്സ് ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ് ചെയ്യുക. ഇത് 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക.
🔰ഐ.എസ്.സി. ഫലം ലഭിക്കാൻ
ISC എന്ന് ടൈപ്പ് ചെയ്ത് സപേയ്സ് ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ് ചെയ്യുക. ഇത് 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക.
0 Comments