Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് തുടരുമെന്ന് യുഎഇ; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസില്ലെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് തുടരുമെന്ന് യുഎഇ. പ്രവാസികളുടെ മടക്കം വൈകും.

ജൂലൈ ഏഴ് മുതല്‍ സർവീസ് പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന എമിറേറ്റസ് എയര്‍ലൈന്‍സും യാത്ര നീട്ടിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്‌തമാക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക് ബാധകമാണ്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക് യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

നേരത്തേ ജുലായ് ഏഴ് മുതൽ സർവ്വീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് എയർലൈൻ പ്രതീക്ഷ പങ്കുവെച്ചിരുന്നു. യുഎഇ പൗരൻമാർ, ഗോൾഡൻ വിസയുള്ളവർ, ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് വരാൻ അനുമതിയുണ്ട്.

എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ ജുലായ് 21 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികൾ ഇനിയെന്ന് യുഎഇയിലേക്ക് മടങ്ങാനാകുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

എമിറേറ്റ്സ് വിമാനങ്ങൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്കുള്ള നിർദേശങ്ങളും വിമാനക്കമ്പനി പുറപ്പെടുവിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ഭാവിയിലെ വിമാനയാത്രയ്ക്കായി സൂക്ഷിച്ച് വയ്ക്കാമെന്ന് കമ്പനി അറിയിച്ചു. ഒപ്പം മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി.

ഭാവിയിലെ യാത്രക്കായി ടിക്കറ്റുകൾ സൂക്ഷിക്കുകയാണെങ്കിൽ തങ്ങളെ വിളിക്കേണ്ടതില്ലെന്നും വെബ്സൈറ്റിലെ “കീപ് യുവർ ടിക്കറ്റ്,” എന്ന ലിങ്കിൽ നിന്ന് എല്ലാ വിവരങ്ങളും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്ര ചെയ്യാൻ തയ്യാറാകുമ്പോൾ ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെടാമെന്നും എമിറേറ്റ്സ് വ്യക്തമാക്കി.

വിമാനം റീ ബുക്ക് ചെയ്യുന്നതിനുമായി ട്രാവൽ ഏജന്റുമായോ ബുക്കിംഗ് ഓഫീസുമായോ ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ എമിറേറ്റ്സ് അറിയിച്ചു.

Post a Comment

0 Comments