വടകര : കോവിഡ് മഹാമാരിക്കാലത്ത് നൃത്തകലാകാരൻമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു കൈത്താങ്ങാവാൻ വേണ്ടി ആക്ടാ ഡാൻസർസ് അസോസിയേഷൻ കേരളത്തിൽ ഉടനീളം ഒരു സമ്മാന കൂപ്പൺ പദ്ധതിക്ക് രൂപം കൊടുത്തു.
ഇതിന്റെ ഭാഗമായി ആക്ട കോഴിക്കോട് ജില്ലാ അസോസിയേഷൻ ഭാരവാഹികൾ ഇന്ന് വടകര എം എൽ എ കെ. കെ. രമയുടെ ഓഫീസിൽ വച്ച് കോഴിക്കോട് ജില്ലയുടെ സമ്മാനകൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കലാകാരന്മാർ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എം എൽ എയുമായി ആക്ട സംസ്ഥാന പ്രസിഡന്റ് ഷംനാസ് കൊയിലാണ്ടിയും കോഴിക്കോട് ജില്ലാ പ്രതിനിധികളും നേരിൽ ബോധ്യപ്പെടുത്തുകയും ചെയ്തു.
0 Comments