മുക്കം: പാഠ്യപാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പന്നിക്കോട് എ യു പി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു. വിദ്യാർത്ഥികൾക്ക് പഠന പ്രവർത്തനങ്ങൾക്കൊപ്പം മറ്റ് മേഖലയിലും അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ 11 ക്ലബുകളാണ് ഒറ്റ ദിവസം പ്രവർത്തനമാരംഭിച്ചത്.
ഗാന്ധി ദർശൻ, ജേർണലിസം, വിദ്യ
രംഗം, പരിസ്ഥിതി, ആരോഗ്യ ക്ലബുകൾക്ക് പുറമെ സയൻസ്, മാത് സ്, സോഷ്യൽ, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു, സംസ്കൃത ക്ലബുകളും പ്രവർത്തനമാരംഭിച്ചു. ക്ലബുകളുടെ ഉദ്ഘാടനം മുക്കം പ്രസ് ക്ലബ് പ്രസി. സി. ഫസൽ ബാബു നിർവഹിച്ചു. പി ടി എ പ്രസി. ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഉർദു ടാലൻ്റ് ടെസ്റ്റിൽ ഉന്നത വിജയം നേടിയവർക്ക് സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, പ്രധാനാധ്യാപിക വി.പി.ഗീത, രമേശ് നങ്ങ്യാലത്ത് എന്നിവർ സമ്മാനങ്ങൾ നൽകി. അധ്യാപകരായ ഉണ്ണികൃഷ്ണൻ, ഗൗരി,
വി.പി. റസ് ല, രമ്യ സുമോദ്, സജിത ശ്രീനു, സുഭഗഉണ്ണികൃഷ്ണൻ, സവ്യ, പ്രസാദ്, സഫ, സർജിന, നുബുല തുടങ്ങിയവർ നേതൃത്വം നൽകി
ചിത്രം: പന്നിക്കോട് എയുപി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം മുക്കം പ്രസ് ക്ലബ് പ്രസി. സി. ഫസൽ ബാബു നിർവഹിക്കുന്നു
ഉർദു ടാലൻ്റ് ടെസ്റ്റിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാരം കുട്ടികളുടെ രക്ഷിതാക്കൾക്ക് മാനേജർ സി. കേശവൻ നമ്പൂതിരി വിതരണം ചെയ്യുന്നു
0 Comments