Ticker

6/recent/ticker-posts

Header Ads Widget

ധാരാവിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: 15 പേര്‍ക്ക് പരിക്ക്


ചേരിപ്രദേശമായ ധാരാവിയില്‍ ഞായറാഴ്ച ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
 അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരില്‍ എട്ടു വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
ധാരാവി ഷാഹു നഗര്‍ മേഖലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

ചേരിയിലെ കുടിലിന് പുറത്തു വച്ച സിലണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ചെറിയതോതിലുള്ള തീപിടിത്തമുണ്ടായി.
പരിക്കേറ്റ 15 പേരെയും അടുത്തുള്ള സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സിലിണ്ടറിനു ചോര്‍ച്ച ഉണ്ടായിരുന്നുവെന്നും അതിനാല്‍ അത് കുടിലിനു പുറത്ത് വെക്കുകയായിരുന്നുവെന്നും അഗ്‌നിരക്ഷാ സംഘം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

Post a Comment

0 Comments