ഒളിമ്പിക്സ് 20 കി.മീ. നടത്തത്തിൽ നിരാശപ്പെടുത്തി മലയാളി താരം കെ.ടി. ഇർഫാൻ. തന്റെ മികച്ച സമയത്തിന് അടുത്തെങ്ങുമെത്താൻ സാധിക്കാതെ മത്സരിച്ച 57 പേരിൽ 51ാം സ്ഥാനത്താണ് 1:34:41സെ. സമയവുമായി അരീക്കോട്ടുകാരൻ ഫിനിഷ് ചെയ്തത്.
രണ്ടു വർഷംമുമ്പുതന്നെ ഒളിമ്പിക് യോഗ്യത മാർക്ക് കണ്ടെത്തി ഇന്ത്യയിൽനിന്ന് ടോക്യോയിലേക്ക് ആദ്യം ടിക്കറ്റുറപ്പിച്ച താരമായിരുന്നു ഇർഫാൻ. എന്നാൽ, പിന്നീട് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന ഇർഫാൻ ഒളിമ്പിക്സിന് തൊട്ടുമുമ്പ് ടീമിൽനിന്ന് പുറത്താക്കപ്പെടുന്നതിെൻറ വക്കിലെത്തിയിരുന്നു.
2012 ഒളിമ്പിക്സിൽ കുറിച്ച 1:20:21 സെ. ആണ് ഇർഫാെൻറ മികച്ച സമയം. ഇതേയിനത്തിൽ മാറ്റുരച്ച മറ്റ് ഇന്ത്യൻ താരങ്ങളായ സന്ദീപ് കുമാർ 23ാമതും രാഹുൽ രോഹില്ല 47ാമതുമാണ് ഫിനിഷ് ചെയ്തത്.
0 Comments