Ticker

6/recent/ticker-posts

Header Ads Widget

ടോക്യോ ഒളിമ്പിക്സ് 2020 തത്സമയ വാർത്തകൾ

മെഡലുറപ്പിക്കാന്‍ സതീഷ് കുമാറും സിന്ധുവും; ചരിത്രം തിരുത്താന്‍ ഹോക്കി ടീം.

ടോക്കിയോയില്‍ ഇന്ത്യക്കിന്ന് നിര്‍ണായക ദിനം. ബോക്സിങ്, ബാഡ്മിന്റണ്‍, ഹോക്കി എന്നീ ഇനങ്ങളില്‍ മെഡല്‍ ഉറപ്പിക്കാനും, പ്രതീക്ഷകള്‍ സജീവമാക്കാനും ഇന്ത്യന്‍ താരങ്ങള്‍.
നിലവിലെ ലോക ചാമ്പ്യനായ പി.വി. സിന്ധും വനിതാ സിംഗിള്‍സില്‍ വെങ്കല മെഡലിനായി ഇറങ്ങും. ചൈനയുടെ ഹി. ബിംഗ്ജിയാവോയാണ് എതിരാളി. വിജയിക്കാനായാല്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക് മെ‍ഡല്‍ സ്വന്തമാക്കാന്‍ താരത്തിനാകും.

പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഗ്രേറ്റ് ബ്രിട്ടണെ നേരിടും. 41 വര്‍ഷങ്ങള്‍ക്ക് ശേഷം സെമിയില്‍ എത്തുക എന്ന വലിയ കടമ്പയാണ് ടീമിന് മുന്നിലുള്ളത്. റിയോയില്‍ കടുത്ത തിരിച്ചടി നേരിട്ട ടീമിന് തിരിച്ചു വരാനുള്ള സുവര്‍ണാവസരം കൂടിയാണിത്.

ബാഡ്മിന്റണിനും ഹോക്കിക്കും മുന്‍പെ ഇടിക്കൂട്ടില്‍ 91 കിലോ ഗ്രാം വിഭാഗത്തില്‍ സതീഷ് കുമാര്‍-ബഖോദിർ ജലോലോവ് നേര്‍ക്കുനേര്‍ പോരാട്ടവുമുണ്ട്. ലോക ചാമ്പ്യനായ ജലോലോവിനെ കീഴടക്കാനായാല്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ ഉറപ്പിക്കാന്‍ സതീഷിനാകും.

പുരുഷവിഭാഗം 100 മീറ്റര്‍ ഫൈനല്‍ ഞായറാഴ്ച വൈകീട്ട് 6.20-ന്.

Post a Comment

0 Comments