കേരളത്തെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ ആകാശദുരന്തത്തിന് ഇന്ന് ഒരാണ്ട്. 21 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല. എങ്കിലും ദുരന്തമുഖത്ത് മറ്റെല്ലാം മറന്നൊരുമിച്ച കരിപ്പൂര്‍ മാതൃക രക്ഷാപ്രവര്‍ത്തനം കേരളത്തിന് സമ്മാനിച്ച പ്രതീക്ഷയും ഊര്‍ജ്ജവും സമാനതകളില്ലാത്തതാണ്.
കേരളവും ലോകമെങ്ങുമുളള പ്രവാസി സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. ലോകത്തെ ഒന്നാം നിര വിമാന കമ്പനികളിനൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനം പറത്തിയതാകട്ടെ എയര്‍ഫോഴ്സിലുള്‍പ്പെടെ മികവ് തെളിയിച്ച പരിചയ സമ്പന്നന്‍ ക്യാപ്റ്റന്‍ ദീപക് സാഥെയും. പക്ഷേ ഇടുക്കിയിലെ രാജമലയില്‍ 80 ലേറെ പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ആ വെളളിയാഴ്ച കരിപ്പൂരില്‍ മറ്റൊരു ദുരന്തം കൂടി കാത്തുവച്ചിരുന്നു.
ദുബായ് ഇന്‍റര്‍നാഷണര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 2.15ന് പുറപ്പെട്ട വിമാനം നിശ്ചിത സമയത്ത് തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി. റണ്‍വേ 28ല്‍ ഇറങ്ങാനായിരുന്നു ശ്രമമെങ്കിലും കോരിച്ചൊരിയുന്ന മഴയും ടെയില്‍വിന്‍ഡും വെല്ലുവിളിയായി. പറന്ന് പൊങ്ങിയ വിമാനം റണ്‍വേ 10ല്‍ ഇറങ്ങാനായി അനുമതി തേടി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അനുമതി നല്‍കിയത് പ്രകാരം വിമാനം ലാന്‍ഡ് ചെയ്തു പക്ഷേ റണ്‍വേയില്‍ ഇറങ്ങേണ്ട ഭാഗം അഥവാ ടച്ച് പോയന്‍റില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ലാന്‍ഡ് ചെയ്തത്. നിലം തൊട്ട വിമാനം അതിവേഗം കുതിച്ചുപാഞ്ഞു. വേഗം നിയന്ത്രിക്കാനായി പൈറ്റ് നടത്തിയ ശ്രമങ്ങളെല്ലാം പാളി. നിമിഷങ്ങള്‍ക്കകം 190 മനുഷ്യരെയുമായിറങ്ങിയ ആ വിമാനം റണ്‍വേയുടെ കിഴക്ക്ഭാഗത്തെ ക്രോസ്റോഡിന് സമീപത്തേക്ക് ഇടിച്ചിറങ്ങി. മധ്യഭാഗം പിളര്‍ന്ന് യാത്രക്കാര്‍ തെറിച്ച് പുറത്തുവീണു.
എന്തായിരുന്നു ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ?
ദുരന്ത കാരണം ടെയില്‍വിന്‍ഡോ അതോ ഹൈഡ്രോപ്ളെയിനിങ്ങോ? അപകട കാരണം സംബന്ധിച്ച് പിന്നീട് തര്‍ക്കങ്ങളുയര്‍ന്നു. വിമാനമിറങ്ങുന്ന അതേ ദിശയില്‍ കാറ്റ് വീശുന്ന സാഹചര്യമാണ് ടെയില്‍വിന്‍ഡ്. റണ്‍വേയിലെ ജലസാന്നിധ്യം മൂലം ബ്രേക്കിംഗ് നിയന്ത്രണം നഷ്ടമാക്കുന്ന അവസ്ഥയാണ് ഹൈഡ്രോ പ്ളെയിനിംഗ്. ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകേണ്ടെന്നും എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കാരണം പുറത്തുവരുമെന്നും സ്ഥലത്തെത്തിയ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പും നല്‍കി. പക്ഷേ വര്‍ഷമൊന്ന് കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. ഇതിനാല്‍ തന്നെ കരിപ്പൂരിലെ റണ്‍വേ വികസനമടക്കം സ്തംഭനാവസ്ഥയിലാണ്.
ദുരന്തമുണ്ടായതിന് പിന്നാലെ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചിട്ടുമില്ല. ചുരുക്കത്തില്‍ കരിപ്പൂരിന്‍റെ ഭാവി എന്താകണമെന്ന് നിര്‍ണയിക്കുന്ന ആ റിപ്പോര്‍ട്ടിനായാണ് ദുരന്തത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലും ഏവരുടെയും കാത്തിരിപ്പ്.
ദുരന്തം നടന്നിട്ട് ഒരു വർഷമായിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ചികിത്സ സഹായം ഇന്നും വാഗ്ദാനം മാത്രമായി അവശേഷിക്കുകണെന്നാണ് അപകടത്തിൽപ്പെട്ടവർ പറയുന്നത്. വിമാനാപകടത്തിൽ പരിക്കേറ്റ യാത്രക്കാരിൽ പലരും വിവിധതരം ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലാണ്. അപകടത്തെ തുടർന്ന് പരിക്കേറ്റ് ജോലി നഷ്ടമായവരും വർഷങ്ങളോളം ചികിത്സ തുടരേണ്ടവരും ഇതിൽപ്പെടുന്നു.
അഞ്ച് മാസംകൊണ്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശിച്ചത്. കോവിഡ് സാഹചര്യത്തിൽ ഇത് രണ്ട് മാസംകൂടി നീട്ടിനൽകി. ഒരു വർഷമായിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു.
കരിപ്പൂർ വിമാനപകടം സംഭിച്ച് ഒരു വർഷം തികയുന്ന ഓഗസ്റ്റ് 7ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ എംഡിഎഫിന്റെ ആഭിമുഖ്യത്തിൽ
വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേരുന്നു
കോവിഡ് പ്രാട്ടോക്കാൾ കൃത്യമായി പാലിച്ചായിരിക്കും പരിപാടി
കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പിഎ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശിതരുർ എം പി എന്നിവർ ഓൺലെനായി സംഗമത്തെ അഭിസംഭോധന ചെയ്യും
എം ഡി.ഫ് ചെയർമാൻ യു എ നസീറിൻ്റെ
അദ്യക്ഷതയിൽ എംകെ രാഘവൻ എംപി സംഗമം ഉൽഘാടനം ചെയ്യും.
എളമരം കരിം എം.പി മുഖ്യ പ്രഭാഷണം നടത്തും.
ടി വി ഇബ്രാഹിം എംൽഎ അനുസ്മരണ പ്രഭാഷണവും നടത്തും.
കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി ടി കൗൺസിലർമാരായ ഇഞ്ചിനിയർ ബിച്ചു, സുഹൈർ ,സി കെ .പി ഫിറോസ്, കെ.കെ ഷിദ് ,ബബിത .വി ,സൽമാൻ .കെ പി
എംഡിഎഫ് പ്രസിണ്ടണ്ട് എസ്സ് എ അബൂബക്കർ
വൈസ് പ്രസിഡന്റ് അഡ്വ.സുജാത വർമ്മ
രക്ഷാധികാരിമാരായ ഗുലാം ഹുസൈൻ, സഹദ് പുറക്കാട് , കൊളക്കാടൻ, ജനറൽ സിക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ഓർഗനൈസിങ്ങ് സെക്രട്ടറി പി. അബ്ദുൾ കലാം ആസാദ്
ട്രഷറർ സന്തോഷ് വലിയപറമ്പത്ത്
ആക്ക്ഷൻ ഫോറം കോഡിനേറ്റർ ഒ.കെ മൻസൂർ ബേപ്പൂർ ട്രഷറർ എം.കെ താഹ താഹ
എം ഡി ഫ് ഉന്നതാധികാര സമിതി അംഗം സിന്ധു പുഴക്കൽ
നാട്ടുകാരുടെ പ്രതീനിധികളായ ജുനൈദ് മുക്കോടൻ , യാസിർ ചെങ്ങോടൻ
യാത്രക്കാരുടെ പ്രതിനിഥികളായ ആഷിക്ക് എടപ്പാൾ , മുഫീദ പേരാമ്പ്ര,
മരിച്ചവരുടെ ബന്ധുവായ ഡോ: സജാദ് എന്നിവർ സംസാരിക്കും.
ചടങ്ങിൽ പ്രശസ്ത പ്രഭാഷകൻ പി.എം എ ഗഫൂർ സ്വാന്തന പ്രഭാഷണം നടത്തും
തുടർന്ന് യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും അതിജീവനത്തിൻ്റെ ഒരു വർഷം; അനുഭവങ്ങൾ പങ്ക് വെക്കും
എം ഡി ഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ
പി.കെ കബീർ സലാല ,പ്രത്യുരാജ് നാറാത്ത് ,അഷറഫ് കളിത്തങ്കൽ പാറ, കരിം വളാഞ്ചേരി ,മിനി എസ്സ് നായർ എം.എ ഷഹനാസ് ,ഫസ് ല ബാനു , മൊയ്തുപ്പ ഹാജി നിസ്താർ ചെറുവണ്ണൂർ , വാസൻ നെടുങ്ങാടി ഫ്രിഡാ പോൾ ,അബ്ബാസ് കളത്തിൽ, സലിം പറമ്പിൽ ,സജ്ന വേങ്ങേരി, അഫ്സൽ ബാബു, ഷെബിർ കോട്ടക്കൽ
എന്നിവർ നേതൃത്വം നൽകും
ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ദികരിക്കാത്തതും എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച വക്കിൽ യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിത രോടും പുലർത്തുന്ന മനുഷ്യത്ത രഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായിരിക്കും ഈ സംഗമമെന്നും നഷ്ടപരിഹാരം നൽകുന്നതിൽ അമാന്തം കാണി ച്ച് നീതി നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും
മലബാർഡവലെപ്പ്മെൻ്റ് ഫോറം ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു
0 Comments