Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പുതിയ രോഗികൾ; 496 മരണം

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് വൈറസ് ബാധിതരായ 3,26,03,188 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. പുതിയ കേസുകളിൽ 67 ശതമാനവും കേരളത്തിന് നിന്നാണ്.



കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാറിന്റെ കർശന നിർദേശം. രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.

രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് മറ്റു സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇപ്പോൾ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

Post a Comment

0 Comments