കോഴിക്കോട് ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കൊവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്.
സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ഓരോ ജില്ലകളിലെയും വാക്സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 3548 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിൽ 32 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ
കർശന നിയന്ത്രണം ഏർപ്പെടുത്തിയ പരിസര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾ.
പഞ്ചായത്തുകൾ:
മാവൂർ, ചാത്തമംഗലം, കാരശ്ശേരി, കൊടിയത്തൂർ, കുന്ദമംഗലം, തിരുവമ്പാടി, ഓമശ്ശേരി, പെരുവയൽ, കൂടരഞ്ഞി.
മുക്കം നഗരസഭ:
15, 29, 18, 25, 4,12, 23,1, 3, 10, 13, 11, 16, 8, 26, 6, 30, 24,17
നിയന്ത്രണങ്ങൾ:
🔰മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിലും പഞ്ചായത്തുകളിലും കർശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്.
🔰കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പർക്കമുള്ളവരും നിർബന്ധമായും ക്വാറന്റൈനിൽ തുടരേണ്ടതാണ്.
🔰ഈ വാർഡുകളുടെ പഞ്ചായത്തുകളുടെ ചുറ്റളവിൽ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാൻ പാടില്ല.
🔰ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തേണ്ടതാണ് .
🔰മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അതാതു മെഡിക്കൽ ഓഫീസറുടെയും സെക്രട്ടറിയുടെയും ചുമതലയാണ്.
🔰ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്.
🔰അക്ഷയ കേന്ദ്രങ്ങളും ,ജനസേവനകേന്ദ്രങ്ങളും രാവിലെ 7.00 മണി ഉച്ചയ്ക്ക് 2.00 മണിവരെ അനുവദിക്കുന്നതാണ്.
🔰പ്രസ്തുത വാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുന്നു. ഇക്കാര്യം പോലീസും ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്.
🔰മേൽ പറഞ്ഞിരിക്കുന്ന വാർഡിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.
🔰മേൽ പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ വാർഡുകളിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ്.
🔰ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങൾക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.
🔰മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്.
🔰നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ ഈ വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടുള്ളതല്ല.
🔰മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ രാത്രി 7.00 മണി മുതൽ രാവിലെ 5.00 മണിവരെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചിരിക്കുന്നു.
🔰അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ.
🔰മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.
🔰മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാ പോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണ്.
🔰ഇൻസിഡൻറ് കമാൻറർമാർ നോഡൽ ഓഫീസർമാർ എന്നിവർ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
🔰ജില്ലയിൽ 30-08-2021 മുതൽ അടിയന്തിര വൈദ്യ സഹായം, അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ടുള്ള യാത്രകൾ, ചരക്കുനീക്കം ദീർഘദൂര യാത്രകൾ, ട്രെയിൻ വിമാനം, കപ്പൽ എന്നീ യാത്രകൾക്കു വേണ്ടി തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ളതയല്ലാത്ത എല്ലായാത്രകൾക്കും രാത്രി പത്തുമണി മുതൽ രാവിലെ ആറുമണിവരെ പൂർണ നിരോധനമാണ്.
0 Comments