എന്നാൽ ചിലപ്പോൾ ഫോണുകളിൽ ഉള്ള പ്രശ്നം മൂലം നമുക്ക് ഇന്റർനെറ്റ് നല്ലതുപോലെ കിട്ടിയെന്നുംവരില്ല. നമ്മളുടെ സ്മാർട്ട് ഫോണുകളിൽ തന്നെ ഇന്റർനെറ്റ് സ്പീഡുകൾ വർദ്ധിപ്പിക്കുന്നതിനു ഒരുപാടു ഓപ്‌ഷനുകൾ ഉണ്ട്.
അത്തരത്തിൽ ഉള്ള കുറച്ചു ട്രിക്കുകൾ ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. എന്നാൽ ഈ ട്രിക്കുകൾ എല്ലാ സ്മാർട്ട് ഫോണുകളിലും വർക്ക് ആകണമെന്നില്ല. ആദ്യത്തെ വഴി എന്ന് പറയുന്നത് ഏതെങ്കിലും സുരക്ഷിതമായ നെറ്റ് ബൂസ്റ്ററുകൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഉദാഹരണത്തിന് നെറ്റ് ഒപ്ടിമൈസേർ ആൻഡ് ബൂസ്റ്റർ എന്ന ആപ്ലികേഷൻ തന്നെ നോക്കാം .ഇത് ഒരു DNS സെർവർ മാത്രമാണ് .ഇതിന്റെ സഹായത്തോടെ ഒരുപരിധിവരെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കുവാൻ സാധിക്കുന്നു .രണ്ടാമത്തെ വഴി എന്ന് പറയുന്നത് നമ്മളുടെ ഫോണുകളിലെ സെറ്റിങ്സിൽ പോയി ഓട്ടോ സ്റ്റാർട്ട് എന്ന ഓപ്‌ഷൻ കണ്ടെത്തുക.
അതിൽ ആവശ്യമില്ലാത്ത ഒരുപാടു ആപ്ലികേഷനുകൾക്ക് പെർമിഷനുകൾ നൽകിയിരിക്കുന്നു .അത് എല്ലാം തന്നെ ഓഫ് ചെയ്യുക .ഇന്റർനെറ്റ് സ്ലോ ആകുന്നതിനു ഒരു പ്രധാന കാരണം ഇതുംകൂടിയാണ് .അവസാനമായി നിങ്ങളുടെ ഫോണിൽ നിന്നും *#*#4636#*#* എന്നാണ് ടൈപ്പ് ചെയ്യുമ്പോൾ ഒരു വിൻഡോ ഓപ്പൺ ആയിവരും .അതിൽ ഫോൺ ഇൻഫർമേഷൻ കൂടാതെ വൈഫൈ ഇൻഫർമേഷൻ എന്ന രണ്ടു ഓപ്‌ഷനുകൾ ലഭിക്കുന്നു.
അതിൽ നിങ്ങളുടെ സിം നൽകിയിരിക്കുന്നു ഫോൺ ഇൻഫർമേഷൻ സെലെക്റ്റ് ചെയ്യുക .സെലെക്റ്റ് ചെയ്തുകഴിഞ്ഞാൽ മറ്റൊരു വിൻഡോ ഓപ്പൺ ആയി വരുന്നതാണ് .അതിൽ റൺ പിൻ ടെസ്റ്റ് എന്ന സ്ഥലത്തു നിങ്ങൾ ടാബ് ചെയ്യുക .അതിനു ശേഷം താഴെ റിഫ്രഷ് എന്ന് ഓപ്‌ഷനിലും ക്ലിക്ക് ചെയ്യുക .ഇത്തരത്തിലും നിങ്ങളുടെ ഇന്റെർനെറ്റ്‍ സ്പീഡ് ഒരു പരിധിവരെ കണ്ട്രോൾ ചെയ്യുവാൻ സാധിക്കുന്നു.
0 Comments