മറയൂർ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ ശ്രമിച്ച കമിതാക്കളായ അധ്യാപികയും യുവാവും അറസ്റ്റിൽ.
കോവിൽകടവ് സ്വദേശി വിവേക് (33), മറയൂർ ചെമ്മൺകുഴി സ്വദേശിനിയും കോതമംഗലം കവളങ്ങാട് സ്കൂൾ അധ്യാപികയുമായ വിനീത (33) എന്നിവരാണ് മറയൂർ പൊലീസിൻറ പിടിയിലായത്.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി. ഇരുവരും മറയൂരിൽനിന്ന് കടക്കാനുള്ള ശ്രമത്തിലായിരുന്നു.
വിവേകിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. വിനീതക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്. ഇരുവരുടെയും മക്കൾക്കും പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തിയതായി പൊലീസ് പറഞ്ഞു.
ഇരുവരെയും ദേവികളും കോടതിയിൽ ഹാജരാക്കി. വിവേകിനെ പീരുമേട് ജയിലിലേക്കും വിനീതയെ കാക്കനാട് ജയിലിലേക്കും റിമാൻഡ് ചെയ്തു. സി.ഐ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
0 Comments