സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു.
ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്‍റെ അടിസ്ഥാനത്തിയിലായിരിക്കും ഫലം.
വിദ്യാർത്ഥികൾക്ക് അവരുടെ ബോർഡ് റോൾ നമ്പറുകൾ പരിശോധിക്കുന്നതിനായി കഴിഞ്ഞ ആഴ്ച ‘റോൾ നമ്പർ ഫൈൻഡർ’ പോർട്ടൽ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചതിനാൽ ഈ വർഷം 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. അതിനാൽ, വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കിയിരുന്നില്ല.
CBSE Class 10 roll number 2021: How to download-റോൾ നമ്പർ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
വെബ്സൈറ്റ് സന്ദർശിക്കുക – www.cbse.gov.in/cbsenew/cbse.html
ഹോംപേജിൽ, ‘റോൾ നമ്പർ ഫൈൻഡർ’ ( Roll number Finder) എന്നതിൽ ക്ലിക്ക് ചെയ്യുക.
പുതുതായി വന്ന പേജിൽ, നിങ്ങളുടെ ക്ലാസ് തിരഞ്ഞെടുക്കുക.
നിങ്ങളുടെ പേരും സ്കൂൾ കോഡും മാതാപിതാക്കളുടെ പേരും നൽകുക.
സെർച്ച് ഡാറ്റ (search data) എന്നതിൽ ക്ലിക്കുചെയ്യുക.
നിങ്ങളുടെ റോൾ നമ്പർ സ്ക്രീനിൽ ദൃശ്യമാകും.
0 Comments