Ticker

6/recent/ticker-posts

Header Ads Widget

യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി യു.എ.ഇ

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഏതാനം വിഭാഗം റെസിഡൻസി വിസകളിലുള്ളവർക്ക് 2021 ഓഗസ്റ്റ് 5 മുതൽ പ്രത്യേക മാനദണ്ഡങ്ങളോടെ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.

യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 5 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവരും, COVID-19 വാക്സിനേഷൻ നടപടികൾ

പൂർത്തിയാക്കിയവരായവരുമായവർക്കും, വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഏതാനം വിഭാഗം സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കുമാണ് യു എ ഇ നിബന്ധനകളോടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുൾപ്പടെയുള്ള മറ്റു യാത്രികർക്ക് നിലവിൽ പ്രവേശനം അനുവദിച്ചിട്ടില്ല.

2021 ഓഗസ്റ്റ് 5 മുതൽ താഴെ പറയുന്ന വിഭാഗങ്ങൾക്ക് യു എ ഇ നിബന്ധനകളോടെ പ്രവേശനം അനുവദിക്കുന്നതാണ്: 

🔰യു എ ഇ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള യു എ ഇ റെസിഡന്റ് വിസകളിലുള്ളവർ.

സിനോഫോം, ഓക്സ്ഫോർഡ് ആസ്ട്രാസെനെക / കോവ്‌ഷീൽഡ്, ഫൈസർ / ബയോടെക്, സ്പുട്നിക്, മോഡേന 14 ദിവസത്തേക്ക് ഈ രണ്ട് ഡോസുകളിൽ ഏതെങ്കിലും വാക്‌സിൻ ലഭിച്ചവർക്ക് മാത്രമേ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

എന്നാൽ, മറ്റു രാജ്യങ്ങളിൽ നിന്ന് യു എ ഇ അംഗീകരിച്ചിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഈ ഇളവ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അറിയാൻ സാധിച്ചു.

യു എ ഇയിൽ ജോലിചെയ്യുന്ന വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഡോക്ടർ, നഴ്സ്, മെഡിക്കൽ ടെക്നിഷ്യൻ തുടങ്ങിയവർ.

വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇയിലെ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ (യൂണിവേഴ്സിറ്റി, കോളേജ്, സ്കൂൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർ ഉൾപ്പടെ)
വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.

വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇയിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവരും, സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരുമായവർക്ക് മാനുഷിക പരിഗണന ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ പ്രവേശനം അനുവദിക്കാം.

വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇയിൽ ചികിത്സാ ആവശ്യങ്ങൾക്കായി എത്തേണ്ടവർ.

യു എ ഇ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്കാണ് സാധുതയുള്ള റെസിഡൻസി വിസകളുണ്ടെങ്കിൽ പ്രവേശനാനുമതിയ്ക്ക് അപേക്ഷിക്കാനാകുന്നത്. ഇവർ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയായിരിക്കണം.

യു എ ഇ പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, എക്സ്പോ 2020യിൽ പങ്കെടുക്കുന്നവർ, ഗോൾഡൻ വിസ, സിൽവർ വിസ വിഭാഗങ്ങൾ, പ്രത്യേക അനുമതിയുള്ള വ്യവസായികൾ, മര്‍മ്മപ്രധാനമായ മേഖലകളിൽ തൊഴിലെടുക്കുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് യു എ ഇ നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ കൂടുതൽ വിഭാഗങ്ങൾക്ക് മാനദണ്ഡങ്ങളോടെ പ്രവേശനാനുമതി നൽകിയിരിക്കുന്നത്.

ഈ വിഭാഗങ്ങളിൽപ്പെടുന്നവരെല്ലാം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വെബ്സൈറ്റിലൂടെ പ്രവേശനാനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്. ഇത്തരം മുൻ‌കൂർ അംഗീകാരം പ്രവേശനത്തിന് ആവശ്യമാണെന്നാണ് NCEMA അറിയിച്ചിട്ടുള്ളത്. ഇതിന് പുറമെ, വാക്സിനേഷൻ സംബന്ധമായ ഔദ്യോഗിക രേഖകൾ ഹാജരാക്കേണ്ടതാണ്.

ഇവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാനദണ്ഡങ്ങളാണ് NCEMA അറിയിച്ചിരിക്കുന്നത്:

ഇവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ മുൻ‌കൂർ അനുമതി നേടിയിരിക്കണം.

യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.

ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.

യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി ഒരു ദ്രുത ലാബ് ടെസ്റ്റ് നടത്തേണ്ടതാണ്.

ഇവർക്ക് യു എ ഇയിലെത്തിയ ശേഷം PCR പരിശോധന നടത്തുന്നതാണ്.

യു എ ഇയിലെത്തിയ ശേഷം ക്വാറന്റീൻ നിർബന്ധമാണ്.

വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രകൾക്ക് അനുമതി നൽകും.

അതേസമയം, നേരത്തെ ട്രാൻസിറ്റ് യാത്രകൾക്ക് യു എ ഇ വിലക്കേർപ്പെടുത്തിയിരുന്ന മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് സർവീസുകൾക്കും അനുമതി നൽകുമെന്നും NCEMA അറിയിച്ചിട്ടുണ്ട്. ഏതു രാജ്യത്തേക്കാണോ ട്രാൻസിറ്റ് സർവീസ് നടത്തുന്നത്, ആ രാജ്യത്തേക്ക് പ്രവേശന വിലക്കുകൾ ഒന്നും ഇല്ലെങ്കിലാണ് ഇത്തരം യാത്രകൾക്ക് അനുമതി നൽകുന്നത്.

ഇത്തരം യാത്രികർ 72 മണിക്കൂറിനിടയിൽ നേടിയ PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്കായി എയർപോർട്ടിൽ പ്രത്യേക വിശ്രമഇടങ്ങൾ അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിലവിൽ ഖത്തർ , അർമേനിയ രാജ്യങ്ങളിൽ രണ്ടാഴ്ച ക്വറന്റീൻ പൂർത്തിയാക്കി പ്രവാസികൾ യു എ ഇ യിൽ പ്രവേശിക്കുന്നുണ്ട്. എന്നാൽ അത്തരം യാത്രയ്ക്ക് രണ്ടു ലക്ഷം രൂപയോളം ചെലവ് വന്നിരുന്നു. സൗദി അറേബ്യ ഒമാൻ അടക്കമുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് എപ്പോൾ അവസാനിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

Post a Comment

0 Comments