Ticker

6/recent/ticker-posts

Header Ads Widget

യു.എ.ഇയിലേക്കുള്ള പ്രവേശന വിലക്ക് അവസാനിച്ചതോടെ പ്രവാസികൾ മടങ്ങിത്തുടങ്ങി

ദുബായ്: യു.എ.ഇയിലേക്കുള്ള ഇന്ത്യാക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് ഭാഗകമായി അവസാനിച്ചതോടെ പ്രവാസികൾ മടങ്ങി തുടങ്ങി. ഇന്ന് നൂറു കണക്കിനാളുകളാണ് ദുബായിലും ഷാർജയിലുമായി വിമാനമിറങ്ങിയത്.

യു.എ.ഇയിൽ നിന്ന് കോവിഡ് 19 വാക്സിന്റെ 2 ഡോസും എടുത്ത താമസ വിസക്കാർക്കാണ് പ്രവേശനാനുമതി. ആരോഗ്യ വിദ്യാഭ്യാസ രംഗത്തുള്ളവർക്കും യു.എ.ഇയിൽ പഠിക്കുന്നവർക്കും, ചികിത്സാ മാനുഷിക പരിഗണന അർഹരായവർക്കും വാക്സിനേഷനില്ലെങ്കിലും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് നേരിട്ടെത്താം.

ദുബായിലും ഷാർജയിലും ഇറങ്ങുന്നവർക്ക് ക്വാറന്റീനില്ല. അബുദാബി, റാസ്സൽ ഖൈമ എന്നിവിടങ്ങിലെ യാത്രക്കാർക്ക് 10 ദിവസത്തെ ഹോം ക്വാറന്റൈൻ ഉണ്ടാകുമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സ് ട്രാവൽ ഏജൻസികൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു. നിലവിൽ ഈ മാസം 10 വരെ അബുദാബിയിലേക്ക് ഇന്ത്യയിൽ നിന്ന് വിമാന സർവ്വീസില്ല.

രാവിലെ ഷാർജയിലിറങ്ങിയ ചില യാത്രക്കാർക്ക് ക്വാറന്റൈന്റെ ഭാഗമായി ട്രാക്കിങ്ങ് വാച്ചുകൾ നൽകിയിരുന്നു. എന്നാൽ പിന്നീട് വന്നിറങ്ങിയവർക്ക് ക്വാറന്റീൻ നിർദ്ദേശം ഉണ്ടായിരുന്നില്ല. വിമാനത്താവളത്തിൽ നിന്നെടുക്കുന്ന പിസിആർ പരിശോധനാഫലം വന്നതിന് ശേഷമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നായിരുന്നു നിർദ്ദേശിച്ചത്.

യു.എ.ഇയിലേക്ക് മടങ്ങാനായി കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തിയ നിരവധിപേർക്ക് മതിയായ യാത്രാ രേഖകളില്ലാത്തിനാൽ യു.എ.ഇയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞില്ല. യു.എ.ഇയ്ക്ക് പുറത്ത് 6 മാസം കഴിഞ്ഞവരും, കേരളത്തിൽ നിന്ന് വാക്സിനെടുത്തവർക്കും യാത്രാനുമതി നൽകിയില്ല. ഐ.സി.എ, ജി.ഡി.ആർ.എഫ് അനുമതികൾ കിട്ടിയവരെ മാത്രമേ വിമാനങ്ങളിൽ കയറ്റിയുള്ളു. ദുബായ് വിസക്കാർക്ക് ജി.ഡി.ആർ.എഫ്.എയും, മറ്റുള്ളവർക്ക് ഐ.സി.എ അനുമതിയുമാണ് വേണ്ടത്.

Post a Comment

0 Comments