Ticker

6/recent/ticker-posts

Header Ads Widget

വാഴക്കുളത്ത് വിവാഹനിശ്ചയ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവിനെതിരെ കേസ്


വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ
വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ
ചെങ്ങമനാട്സ്വദേശി അനന്തകൃഷ്ണനെ വാഴക്കുളം
പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് 25 വീട്ടിൽ
മറ്റാരും ഇല്ലാതിരുന്നപ്പോഴായിരുന്നു പീഡനശ്രമം
Attempt to molest fiance the next day after engagement at Vazhakulam case against young man

വാഴക്കുളം: വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ  വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെ  വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തു.  കഴിഞ്ഞ മെയ് 25 ന് വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോഴായിരുന്നു പീഡനശ്രമം. യുവതി വനിതാ ഹെല്പ്പലൈനില്‍ നല്‍കിയ പരാതിയിലാണ് കേസ്.

സ്ത്രീധനമായി 150 പവനും കാറും  തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യുവതിക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് അരലക്ഷം - രൂപ മേടിക്കുകയും ചെയ്തു. പീഡനശ്രമം, സ്ത്രീധന നിരോധന നിയമം,  വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments