Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾഎന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവർത്തനാനുമതി.

ഹോട്ടലുകൾക്ക് ടേക് എവേ സൗകര്യത്തിൽ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്കും മാത്രമായിരിക്കും യാത്രാനുമതി. മറ്റുള്ളവർക്ക് പൊലീസിന്റെ പാസ് നിർബന്ധമായും കൈയ്യിൽ കരുതണം.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ 
സംസ്ഥാനത്ത് ഇന്നലെ 31265 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. 167497 പരിശോധനയാണ് ഇന്ന് നടന്നത്. 153 കൊവിഡ് മരണവും ഇന്നലെ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 120 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
29,891 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

96 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേർ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,14,031 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,84,508 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 29,523 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2792 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Post a Comment

0 Comments