Ticker

6/recent/ticker-posts

Header Ads Widget

മുപ്പത് കോടിയുടെ ഭാ​ഗ്യം; ബിഗ് ടിക്കറ്റ് നേടിയ മലയാളി ഹരിശ്രീ അശോകന്റെ മരുമകൻ

ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഭാഗ്യം തേടിയെത്തിയത് നടന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍ സനൂപ് സുനിലിനെ. ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടി അശോകന്റെ ഭർത്താവാണ് സനൂപ്. എറണാകുളം സ്വദേശിയായ സനൂപ് ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത 183947 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൈവന്നത്. സനൂപും 19 സഹപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.

അബുദാബി ബിഗ് ടിക്കറ്റ് 230-ാം സീരിസ് നറുക്കെടുപ്പായിരുന്നു ശനിയാഴ്‍ച നടന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ പര്‍ച്ചേസറായി ജോലി ചെയ്യുന്ന സനൂപ് കുടുംബത്തോടൊപ്പം ഖത്തറില്‍ താമസിക്കുകയാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വർഷങ്ങളായി ഭാ​ഗ്യ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് സനൂപ് ടിക്കറ്റ് എടുക്കുന്നത്. 
ആദ്യ ശ്രമത്തില്‍ തന്നെ സനൂപിനെ ഭാ​ഗ്യം തുണയ്ക്കുകയും ചെയ്തു. 

'മൂന്ന് വര്‍ഷം മുമ്പാണ് ഞാന്‍ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. പക്ഷേ ഇതുവരെ ടിക്കറ്റ് വാങ്ങിയിരുന്നില്ല. ഇവിടെ എല്ലാവര്‍ക്കും ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുകയും ചെയ്യാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഈ മാസം ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു' സനൂപ് പറഞ്ഞു. ഒരിക്കലും നിരാശരാവരുതെന്നും അടുത്ത വിജയം ഒരു പക്ഷേ നിങ്ങളുടെ ടിക്കറ്റിന് ആകാമെന്നും സനൂപ് കൂട്ടിച്ചേർത്തു.

ബിഗ് ടിക്കറ്റിലെ 30 കോടി ഖത്തറിലെ മലയാളിക്ക്; ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കള്‍ ചേര്‍ന്ന്

ശനിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 15,000,000 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ഖത്തറിലെ പ്രവാസിക്ക്. മലയാളിയായ സനൂപ് സുനില്‍ ജൂലൈ 13ന് എടുത്ത 183947 -ാം നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 32 വയസുകാരനായ സനൂപ് തന്റെ 19 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിഗ് ടിക്കറ്റെടുത്തത്. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കുവെയ്‍ക്കും.

അബുദാബി ബിഗ് ടിക്കറ്റ് 230-ാം സീരിസ് നറുക്കെടുപ്പാണ് ശനിയാഴ്‍ച രാത്രി നടന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ പര്‍ച്ചേസറായി ജോലി ചെയ്യുന്ന സനൂപ് കുടുംബത്തോടൊപ്പം ഖത്തറില്‍ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നിരവധി വര്‍ഷങ്ങളായി ബിഗ് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് സനൂപ് ഒരു ടിക്കറ്റെടുത്തത്. ആദ്യ ശ്രമത്തില്‍ തന്നെ അദ്ദേഹം ഒന്നാം സമ്മാനം നേടുകയും ചെയ്‍തു.

ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതുവരെ ഒരു പദ്ധതിയുമില്ലെന്നും വിജയിയായ കാര്യം പോലും തനിക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിഗ് ടിക്കറ്റ് പ്രതിനിധികളുമായി സംസാരിക്കുകയും വിജയിയായ വിവരം അറിയിച്ചുകൊണ്ട് ഔദ്യോഗിക ഇ-മെയില്‍ സന്ദേശം ലഭിക്കുകയും ചെയ്‍ത ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് തിനിക്ക് തിരിച്ചറിയാനായതെന്ന് അദ്ദേഹം പറയുന്നു

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്ന സമയത്ത് ജോലി കഴിഞ്ഞ് സനൂപ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു സുഹൃത്തിനൊപ്പം തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരുന്നെങ്കിലും രണ്ടാം സമ്മാനം പ്രഖ്യാപിച്ചപ്പോഴേക്കും നറുക്കെടുപ്പ് അവസാനിച്ചെന്ന് കരുതി അദ്ദേഹം പിന്നീട് ബാക്കി കാണാന്‍ ശ്രമിച്ചില്ല. ഒന്നാം ലഭിച്ച വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ് സനൂപിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതുകൊണ്ടുതന്നെ ലഭിച്ചതുമില്ല.

'മൂന്ന് വര്‍ഷം മുമ്പാണ് ഞാന്‍ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. പക്ഷേ ഇതുവരെ ടിക്കറ്റ് വാങ്ങിയിരുന്നില്ല. ഇവിടെ എല്ലാവര്‍ക്കും ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുകയും ചെയ്യാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഈ മാസം ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു' സനൂപിന്റെ വാക്കുകള്‍ ഇങ്ങനെ. ഒരിക്കലും നിരാശരാവരുതെന്നും അടുത്ത വിജയം ഒരു പക്ഷേ നിങ്ങളുടെ ടിക്കറ്റിന് ആകാമെന്നും സനൂപ് പറയുന്നു.

ബിഗ് ടിക്കറ്റ് 230-ാം സീരീസ് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ അറിയാനായി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കണമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments