കൊച്ചി: സൈക്കിള്‍ നന്നാക്കാനെത്തി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതിന് നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റിലായി. നെടുമ്പാശ്ശേരി നായത്തോട് സ്വദേശി രതീഷിനെയാണ് പോക്‌സോ കേസില്‍ പോലീസ് പിടികൂടിയത്.
സൈക്കിള്‍ മെക്കാനിക്കായ രതീഷ് ചെത്തിക്കോട്ടെ ഒരുവീട്ടില്‍ സൈക്കിളിന്റെ പഞ്ചറൊട്ടിക്കാനായാണ് വന്നത്. ഇതിനുശേഷം സമീപവാസിയായ മറ്റൊരാളും ഇയാളെ സൈക്കിള്‍ നന്നാക്കാനായി വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സൈക്കിളിന്റെ ടയര്‍ പരിശോധിക്കുന്നതിനിടെ 13 വയസ്സുകാരിയെ കൊണ്ട് കാറ്റടിപ്പിച്ചു. ഇതിനിടെയാണ് മൊബൈല്‍ഫോണില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയത്.
0 Comments