Ticker

6/recent/ticker-posts

Header Ads Widget

വീണ്ടും ആത്മഹത്യ: തിരുവനന്തപുരത്ത് ബേക്കറി കട നടത്തിയ ആൾ തൂങ്ങിമരിച്ചു

കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള വ്യാപാരികളുടെ ആത്മഹത്യകൾ തുടർക്കഥയാവുന്നു. തിരുവനന്തപുരം ബാലരാമപുരത്താണ് ഏറ്റവുമൊടുവിൽ വ്യാപാരി ആത്മഹത്യ ചെയ്തത്. ഇവിടെ ബേക്കറി കട നടത്തിയ 40 വയസുള്ള മുരുകനാണ് ആത്മഹത്യ ചെയ്തത്. കടയിൽ വരുമാനം കുറഞ്ഞതിനെ കുറിച്ച് ഇയാൾ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം.

ഇന്ന് തന്നെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെടി തോമസാണ് മരിച്ചത്. ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കൾ പറഞ്ഞു.

Post a Comment

0 Comments