കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ ആരും വീഴാം ആ കെണിയിൽ. ബാങ്ക് ഉപയോക്താക്കളെ വലയിലാക്കാൻ അത്ര കരുതലോടെയാണ് തട്ടിപ്പുകാരുടെ തയാറെടുപ്പ്. ഡിജിറ്റൽ ബാങ്കിങ് ഉപയോക്താക്കളാണ് പ്രധാന ഇരകൾ. കമ്പ്യൂട്ടറോ മൊബൈലോ വഴി ബാങ്കുകളുടെ വെബ്സൈറ്റിൽ കയറുന്നവർ അത് യഥാർഥ വെബ്സൈറ്റ് തന്നെയാണോ എന്ന് ഉറപ്പാക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.
എൻജിറോക് എന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഉപയോഗിച്ച് രാജ്യത്തെ ബാങ്കുകളുടെ വെബ്സൈറ്റിെൻറ തനിപ്പകർപ്പുകൾ സൃഷ്ടിച്ചാണ് പുതിയ തട്ടിപ്പെന്ന് രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ ദ്രുത പ്രതികരണ സംഘം (സി.ഇ.ആർ.ടി) വ്യക്തമാക്കുന്നു.
ബാങ്കിൽനിന്നെന്ന് തോന്നിപ്പിക്കുന്ന വ്യാജസന്ദേശങ്ങൾ അയച്ചാണ് ഉപഭോക്താവിെൻറ വിവരങ്ങൾ ചോർത്താനുള്ള ആദ്യ കെണിയൊരുക്കുന്നത്. ngrok.io/xxxbank എന്ന് അവസാനിക്കുന്ന മൊൈബൽ സന്ദേശങ്ങളാണ് കൂടുതലും ചതിയിൽപെടുത്തുന്നതെന്ന് സി.ഇ.ആർ.ടി പറയുന്നു. യഥാർഥ എസ്.എം.എസ് സന്ദേശങ്ങൾ തിരിച്ചറിയുക, വെബ്സൈറ്റ് യഥാർഥമെന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് സി.ഇ.ആർ.ടി നൽകുന്നത്.
bit.ly,tinyurl എന്നിവയുള്ള വെബ് വിലാസങ്ങൾ ശ്രദ്ധിക്കണമെന്നും വിലാസത്തിൽ അക്ഷരങ്ങൾ മാറ്റിയിട്ടുണ്ടോ എന്നും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തട്ടിപ്പ് രീതികൾ ശ്രദ്ധയിൽപെട്ടാൽ incident@cert-in.org.in എന്ന വിലാസത്തിലും അതത് ബാങ്കുകളിലും പരാതിപ്പെടണമെന്നും സി.ഇ.ആർ.ടി അറിയിച്ചു.
0 Comments