Ticker

6/recent/ticker-posts

Header Ads Widget

അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും ഒരു തിരുവോണ ദിനം കൂടി , റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഫാമിലിയുടെ ഓണാശംസകൾ

ലോക മലയാളികൾക്ക് ഇന്ന് തിരുവോണം. അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ചിങ്ങ പിറവി മുതൽ കാത്തിയിരുന്ന പൊന്നോണമാണിന്ന്. മാവേലി തമ്പുരാൻ വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാൻ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്. അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കൽപത്തെ അകലംപാലിച്ചുകൊണ്ട് ആഘോഷമാക്കുക എന്നത് മഹാമാരി കാലത്തെ നീതിയാണ്.

കൊവിഡിനൊപ്പം ഏറെനാൾ കഴിയേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വർഷത്തിലൊരിക്കൽ സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓർമ്മകളുമായി എത്തുന്ന ഓണനാളുകളെ അതുകൊണ്ടുതന്നെ ഹൃദയത്തോടു ചേർത്തുതന്നെ നിറുത്താം. ഇത്തവണ കൂടി ' സോപ്പിട്ട്', 'മാസ്കിട്ട്', 'സൂക്ഷിച്ചോണം'. എല്ലാ വായനക്കാർക്കും റിയൽ മീഡിയ ലൈവ് ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

Post a Comment

0 Comments