കിടപ്പുമുറിയില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവ ഡോക്ടര്‍ മരിച്ചു; വിവാഹം നിശ്ചയിച്ചിരുന്നത് 28-ന്
അരീക്കോട്: യുവ ഡോക്ടര്‍ തീപ്പൊള്ളലേറ്റ് മരിച്ചു. കൊഴക്കോട്ടൂരിലെ ഓട്ടോഡ്രൈവര്‍ മങ്ങാട്ടുപറമ്പന്‍ ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ (24) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 8.30-ന് കിടപ്പുമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കാണുകയായിരുന്നു.
ഉടന്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വരുന്ന 28-ന് വിവാഹം നടക്കേനിരിക്കെയാണ് മരണം.
മാതാവ്: സൈനബ. സഹോദരങ്ങള്‍: ശബീര്‍ അലി, ശരീഫ, പരേതനായ ശാഹിദ് അലി.
0 Comments