ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തിയതാണ് വലിയ ആള്‍ക്കൂട്ടമാവാന്‍ കാരണമായത്.
കോഴിക്കോട്:പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഗ്രേസ് മാര്‍ക്കിനായി വിദ്യാര്‍ഥികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കോഴിക്കോട് നീന്തല്‍ സെലക്ഷന്‍ നടത്തി. ജില്ലാ സ്‌പോണ്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കാവ് നടന്ന പരിപാടിയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയായിരുന്നു നല്‍കിയത്. എന്നാല്‍ ഇത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി നല്‍കുന്നതായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ മുതല്‍ നടക്കാവ് നീന്തല്‍ കുളത്തില്‍ മത്സര പരിപാടി നടത്തിയത്.
ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തിയതാണ് വലിയ ആള്‍ക്കൂട്ടമാവാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ കൂടിയതറിഞ്ഞ് കെ.എസ്.യു പ്രതിഷധവുമായി എത്തി.
0 Comments