ചെന്നൈ : പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും . നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച ചിത്രയുടെ ജനനം 1965 ഫെബ്രുവരി 25 ന് കൊച്ചിയിലാണ്. ആദ്യ സിനിമ രാജപർവൈ. ആട്ടക്കലാശത്തിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു.
അമരം , ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദൈ്വതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് ചിത്ര അഭിനയിച്ച പ്രധാന മലയാള സിനിമകൾ.
2001 ൽ പുറത്തിറങ്ങിയ സൂത്രധാരനാണ് അവസനമായി അഭിനയിച്ച സിനിമ.
1965 ല്‍ മാധവന്‍-ദേവി ദമ്ബതികളുടെ രണ്ടാമത്തെ മകളായി കൊച്ചിയിലാണ് ചിത്രയുടെ ജനനം. വിജയരാഘവനാണ് ഭര്‍ത്താവ്. മഹാലക്ഷ്മി മകളാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
ഭർത്താവ് ബിസിനസ്സുകാരനായ വിജയരാഘവൻ . മകൾ : മഹാലക്ഷ്മി
0 Comments