Ticker

6/recent/ticker-posts

Header Ads Widget

പ്രണയനൈരാശ്യം:

 കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ബംഗാളില്‍ നഴ്‌സായിരുന്ന യുവതി സഹപ്രവര്‍ത്തകനും നെടുമുടി സ്വദേശിയുമായ യുവാവുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് ഇവര്‍.
 

woman found suicide in lover's house in kuttanad

കുട്ടനാട്: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരിച്ചു. അമിത അളവില്‍ ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ബംഗാളില്‍ നഴ്‌സായിരുന്ന യുവതി സഹപ്രവര്‍ത്തകനും നെടുമുടി സ്വദേശിയുമായ യുവാവുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് ഇവര്‍. കഴിഞ്ഞ ദിവസം സഹോദരനൊന്നിച്ച് ഷോപ്പിങ്ങിനിറങ്ങിയ യുവതി, ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവെ മരുന്ന് വാങ്ങാന്‍ മറന്നെന്നു പറഞ്ഞ് തിരിച്ചുപോയി. സഹോദരന്‍ ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

യുവാവിന്റെ വീട്ടിലെത്തിയ യുവതി അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. കൊവിഡ് പരിശോധനക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം വിട്ടുകൊടുക്കും.

Post a Comment

0 Comments