മഹാരാഷ്ട്ര ഗതാഗത മന്ത്രി അനില്‍ പരബിന് ഇ.ഡി.യുടെ നോട്ടീസ്;പ്രതീക്ഷിച്ചിരുന്നെന്ന് സഞ്ജയ് റാവത്ത്.
റാവത്തിന്റെ ആരോപണങ്ങളെ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദാരേകര്‍ തള്ളി. റാണെയുടെ ജന്‍ ആശിര്‍വാദ് യാത്രക്കിടെയുണ്ടായ രാഷ്ട്രീയ കോലാഹലവുമായി ഇതിനു ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ: മഹാരാഷ്ട്ര ഗതാഗതമന്ത്രിയും ശിവസേനാ നേതാവുമായ അനില്‍ പരബിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് അയച്ചു. പാര്‍ട്ടി എം.പി. സഞ്ജയ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഇ.ഡിക്കു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
നേരത്തെ മുംബൈ പോലീസില്‍നിന്ന് പിരിച്ചുവിട്ട സച്ചിന്‍ വാസേ നല്‍കിയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്. ഇഡിയുടെ നടപടി പ്രതീക്ഷിച്ചിരുന്ന റാവത്ത് രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്.
'സബാഷ്! പ്രതീക്ഷിച്ചിരുന്നതുപോലെ കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ ജന്‍ ആശിര്‍വാദ് യാത്ര അവസാനിച്ചപ്പോഴേക്കും അനില്‍ പരബിന് ഇ.ഡി. നോട്ടീസ് കിട്ടിയിരിക്കുന്നു.
മുകളിലുള്ള സര്‍ക്കാര്‍ (കേന്ദ്ര സര്‍ക്കാര്‍) തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു'-അദ്ദേഹം പറഞ്ഞു.
നോട്ടീസ് അയച്ചതില്‍ ബി.ജെ.പി.യുടെ പങ്കിനെക്കുറിച്ച് സൂചന നല്‍കിയ റാവത്ത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രത്‌നഗിരിയാണെന്ന് പറഞ്ഞു. കൊങ്കണ്‍ ജില്ലയായ രത്‌നഗിരിയില്‍നിന്നുള്ള മന്ത്രിയാണ് പരബ്. നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാവത്തിന്റെ ആരോപണങ്ങളെ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദാരേകര്‍ തള്ളി. നാരായണ്‍ റാണെയുടെ ജന്‍ ആശിര്‍വാദ് യാത്രയുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ കലാപവുമായി ഇതിനു ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജന്‍ ആശിര്‍വാദ് യാത്രക്കിടെ ഉണ്ടായ നാടകീയസംഭവങ്ങളില്‍ രത്‌നഗിരിയില്‍വെച്ചെ് റാണെ അറസ്റ്റിലായിരുന്നു.
റായ്ഗഡിലെ കോടതിയില്‍ ഹാജരാക്കിയ റാണെയെ 10 ദിവസത്തെ മജിസ്റ്റീരിയല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും അറസ്റ്റിലായ ദിവസം രാത്രി തന്നെ ജാമ്യം നല്‍കുകയായിരുന്നു.
റാണെയുടെ അറസ്റ്റില്‍ പരബിനുള്ള പങ്ക് ചോദ്യം ചെയ്ത് ബി.ജെ.പി. രംഗത്തെത്തിയിരുന്നു.
പരബ് മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട അവര്‍ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
മഹാരാഷ്ട്ര ഭരിക്കുന്ന മഹാ അഖാഡി സഖ്യത്തിന്റെ ഒട്ടേറെ നേതാക്കന്മാര്‍ ഇ.ഡി.യുടെയും സി.ബി.ഐ.യുടെയും നിരീക്ഷണത്തിലാണെന്ന് യാത്രയ്ക്കിടെ റാണെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന
0 Comments