Ticker

6/recent/ticker-posts

Header Ads Widget

ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് സ്വദേശിയായ യുവതിയെ കോയമ്പത്തൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി ബിന്ദുവാണ് മരിച്ചത്.

കോയമ്പത്തൂർ ഗാന്ധിപുരം ക്രോസ് റോഡിലെ ലോഡ്ജിലാണ് കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി തുറക്കാത്ത മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിലും കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെയും കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ കോഴിക്കോട് സ്വദേശി ബിന്ദുവാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.
മുറിവേറ്റ പാടുകൾ ഇവരുടെ ശരീരത്തിലുണ്ട്. ഹോട്ടലിൽ കൂടെ ഉണ്ടായിരുന്നയാളുടെ പേര് മുസ്തഫ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗുരുതരമായ പരിക്കേറ്റ ഇയാൾ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഹോട്ടൽ മുറിയിൽ നിന്നും മദ്യക്കുപ്പിയും എലിവിഷവും കണ്ടെത്തി. കഴിഞ്ഞ മാസം 26 നാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. ബിന്ദുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കോഴിക്കോട് പരാതി നൽകിയിരുന്നതായി കോയമ്പത്തൂർ പൊലീസ് അറിയിച്ചു.

Post a Comment

0 Comments