Ticker

6/recent/ticker-posts

Header Ads Widget

വാക്സിന്‍ ക്ഷാമം വീണ്ടും രൂക്ഷമാകുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് കുത്തിവയ്പ്പില്ല

മൂന്നാം തരംഗത്തിന് മുന്നോടിയായുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാക്സിന്‍ യജ്ഞത്തിന് തിരിച്ചടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നതിനാല്‍ കുത്തിവയ്പ്പുണ്ടാകില്ല എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാളെയെ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച വാക്സിന്‍ ലഭ്യമാകു എന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്‍കി തീര്‍ക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വാക്സിന്‍ ക്ഷാമം സംസ്ഥാനം നേരിടുന്ന കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്കായിരിക്കും ശക്തമാക്കുക. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കുക.

ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള ഒന്‍പത് ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ക്ക് ഞായറാഴ്ചയ്ക്കുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാനും മന്ത്രി ഇന്നലെ നിര്‍ദേശം നല്‍കി.

Post a Comment

0 Comments