കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരന്മാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസായിരുന്നു. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ രണ്ട് മുറികളിലായി ആണ് തൂങ്ങിമരിച്ചത്. രണ്ടുപേരും അവിവാഹിതരാണ്.
ക്രെയിന്‍ സര്‍വീസ്, വര്‍ക്ക് ഷോപ്പ് ജോലികള്‍ ചെയ്ത് വരന്നവരായിരുന്നു ഇവര്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാളുകളായി ഇവര്‍ക്ക് വരുമാനം ഇല്ലായിരുന്നു. ഇവര്‍ക്ക് 12 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് സുഹൃത്ത് മനോജ് പറഞ്ഞു. മണിപ്പുഴ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് ബാധ്യത.
0 Comments