Ticker

6/recent/ticker-posts

Header Ads Widget

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സ്‌: ഇന്ന് തിങ്കള്‍ മുതല്‍ പുതിയ സമയക്രമം

കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ്‍ വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഇന്നലെ ഞായറാഴ്ചയോടെ പൂര്‍ണമായി. ശനിയാഴ്ച (ആഗസ്റ്റ് 14) 1 മുതല്‍ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രത്യേകമായി സംപ്രേഷണം ആയിരുന്നു. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടര്‍ച്ചയായാണ് ആ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ച ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തില്‍ സംപ്രേഷണം ചെയ്യും.

തിങ്കളാഴ്ച്ച (ആഗസ്റ്റ് 16) മുതല്‍ 6 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെ പത്താം ക്ലാസും (നാല് ക്ലാസുകള്‍) 10 മണിക്ക് ഒന്നാം ക്ലാസും 10.30-ന് പ്രീ-പ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതല്‍ ഒരു മണി വരെ യഥാക്രമം രണ്ടു മുതല്‍ അ‍ഞ്ചു വരെയുള്ള ക്ലാസുകള്‍ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും.

ആറ്, ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്കുമാണ് യഥാക്രമം സംപ്രേഷണം ചെയ്യുക. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം 5.30-ന് ശേഷമായിരിക്കും.

ആഗസ്റ്റ് 19 മുതല്‍ 23 വരെ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ക്ക് അവധിയായിരിക്കു പ്ലസ്‍ വണ്‍ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വണ്‍ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ് ടു ക്ലാസുകള്‍ പുനഃരാരംഭിക്കുക. ക്ലാസുകളും പ്ലസ് വണ്‍ ഓഡിയോ ബുക്കുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ  (16-08-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ

🛎️പ്രി-പ്രൈമറി* 🔡

*▶️10.30 am* -  കിളിക്കൊഞ്ചൽ

*🛎️ഒന്നാം ക്ലാസ് 1️⃣*

*▶️10:00 am* - ഇംഗ്ലീഷ് 

*▶️05:30 pm* - സംസ്‌കൃതം 

*🛎️ രണ്ടാം ക്ലാസ് 2️⃣*

*▶️11:00 am* - മലയാളം 

*🛎️ മൂന്നാം ക്ലാസ് 3️⃣*

*▶️11.30 am* - ഗണിതം 

*🛎️നാലാം ക്ലാസ് 4️⃣*

 *▶️12.00 pm* - പരിസരപഠനം 

 *▶️07.00 pm* - അറബിക് 

*🛎️അഞ്ചാം ക്ലാസ് 5️⃣*

*▶️12:30 pm* -  ഹിന്ദി 

*▶️06:30 pm* -  കേരളപാഠാവലി

*🛎️ആറാം ക്ലാസ്6️⃣*

*▶️01.00 pm* - അടിസ്ഥാനശാസ്ത്രം 

*▶️01.30 pm* - ഇംഗ്ലീഷ് 

*▶️06.00 pm* - ഉറുദു 

*🛎️ഏഴാം ക്ലാസ് 7️⃣*

*▶️02:00 pm* - ഗണിതം 

*▶️02:30 pm* - അടിസ്ഥാനശാസ്ത്രം 

*🛎️ എട്ടാം ക്ലാസ് 8️⃣*

*▶️03:00 pm* - ഗണിതം 

*▶️03:30 pm* - രസതന്ത്രം 

*🛎️ ഒൻപതാം ക്ലാസ് 9️⃣* 

*▶️04.00 pm* - ജീവശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 10.00)

*▶️04.30 pm* - ഹിന്ദി 

*▶️05.00 pm* - ഊർജ്ജതന്ത്രം 

*🛎️ പത്താം ക്ലാസ് 1️⃣0️⃣*

*▶️08.00 am* - ജീവശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 08.00)

*▶️08.30 am* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 08.30)

*▶️09.00 am* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 09.00)

*▶️09.30 am* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 09.30)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
   *🛎️ചാനൽ നമ്പർ🛎️*
          🟡🟡🟡🟡🟡

*🖥️കേരളവിഷൻ - 33*

*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*

*🖥️ഡെൻ നെറ്റ് വർക്ക് - 597*

*🖥️ഡിജി മീഡിയ - 149*

*🖥️സിറ്റി ചാനൽ - 116*

*🖥️ഡിഷ് ടിവി - 642*

*🖥️വീഡിയോകോൺ D2h - 642*

*🖥️സൺ ഡയറക്റ്റ് - 240*

*🖥️ടാറ്റാ സ്കൈ - 1873*

*🖥️എയർടെൽ - 867*

Post a Comment

0 Comments