Ticker

6/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി ബസില്‍ എയർ ഗണും ഏയർ പിസ്റ്റലും

കെഎസ്ആര്‍ടിസി ബസില്‍ എയർ ഗണും ഏയർ പിസ്റ്റലും ഉപേക്ഷിക്കപ്പെട്ട നിലയില്‍

വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറകിലെ സീറ്റിനടിയിൽ നിന്നും കണ്ടക്ടർ ബാഗ് കണ്ടെത്തിയത്. 

abandoned air gun and air pistol found from KSRTC Bus

തിരുവനന്തപുരം: കിളിമാനൂരിൽ കെഎസ്ആർടിസി ബസിൽ എയർ ഗണും ഏയർ പിസ്റ്റലും അടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയിൽ. ബാഗിൽ നിന്ന് പാസ്പോർട്ട് അടക്കമുള്ള രേഖകളും കണ്ടെത്തി.

കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ആർ ടി സി 99 നമ്പർ ബസിൽ നിന്നാണ് ബാഗ് കിട്ടിയത്. തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറകിലെ സീറ്റിനടിയിൽ നിന്നും കണ്ടക്ടർ ബാഗ് കണ്ടെത്തിയത്. യാത്രക്കാര്‍ ഒഴിഞ്ഞപ്പോള്‍ ബസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ ബാഗ് കണ്ടെത്തിയത്. 

ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബാഗ് കിളിമാനൂർ പോലീസിൽ ഏൽപ്പിയ്ക്കുകയായിരുന്നു. ബാഗിൽ നിന്ന് പെല്ലറ്റുകളും കിട്ടിയിട്ടുണ്ട്. ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞാഴ്ച 26 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് രജിസ്റ്റർ ചെയ്തിരുന്നു ഈ കേസിൽ പ്രതിയായ വനിതയുടെ പേരിലുള്ളതാണ് പാസ്‌പോർട്ട് എന്നാണ് വിവരം.

കൂടാതെ ആ സംഭവവുമായി ബന്ധപ്പെട്ട് കാരാറുകൾ ആണ് ബാഗിൽ ഉൾപ്പെട്ടതെന്നും വിവരമുണ്ട്. അന്വേഷണം തുടരുന്നതിനാൽ കുടുതൽ കാര്യങ്ങൾ വെളിപ്പെടുത്താറായിട്ടില്ലെന്നാണ് പൊലീസ് അറിയിപ്പ്.

Post a Comment

0 Comments