🇸🇦ഇന്ത്യക്കാർക്ക് സൗദി രാജാവും കിരീടാവകാശിയും സ്വതന്ത്ര്യദിനാശംസകൾ നേർന്നു.
🇶🇦കൊവിഡ് മുന്‍കരുതല്‍ ലംഘനം; ഖത്തറില്‍ 475 പേര്‍ക്കെതിരെ കൂടി നടപടി.
🇦🇪അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം; പുതിയ നിബന്ധനകൾ.
🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,651 പേര്‍ കൂടി കൊവിഡ് രോഗമുക്തരായി.
🇦🇪അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള നിബന്ധനകളില്‍ മാറ്റം.
🇴🇲ഇന്ത്യക്ക് സ്വാന്തന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് ഒമാൻ ഭരണാധികാരി.
🇦🇪യുഎഇയില്‍ 1,206 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
🇧🇭ബഹ്‌റൈനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു.
🇧🇭ബഹ്‌റൈൻ: BeAware ആപ്പിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുള്ള സന്ദേശങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
🇦🇪യുഎഇയില്‍ നിന്ന് നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക്; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു.
🇶🇦ഖത്തറിന് ആശ്വാസം; കോവിഡ് മുക്തി വര്‍ധിച്ചു.
വാർത്തകൾ വിശദമായി
🇸🇦ഇന്ത്യക്കാർക്ക് സൗദി രാജാവും കിരീടാവകാശിയും സ്വതന്ത്ര്യദിനാശംസകൾ നേർന്നു.
✒️സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തില്‍ രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന രാജാവ്, ഇന്ത്യക്കും ഇന്ത്യക്കര്‍ക്കും കൂടുതല്‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.
🇶🇦കൊവിഡ് മുന്‍കരുതല്‍ ലംഘനം; ഖത്തറില്‍ 475 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 475 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 357 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 111 പേരെയും മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഏഴ് പേരെയും പരിശോധനകളില്‍ പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇦🇪അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം; പുതിയ നിബന്ധനകള്‍ ഇങ്ങനെ.
✒️കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം. അബുദാബി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രാജ്യത്ത് നടന്ന വാക്സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തവരെ ബൂസ്റ്റര്‍ ഡോസ് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ടാം ഡോസ് എടുത്ത് ഇതിനോടകം ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്‍ എടുക്കാന്‍ ഒരു മാസത്തെ ഗ്രേസ് പീരിഡ് അനുവദിക്കും. സെപ്‍റ്റംബര്‍ 20നകം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് 'ഗ്രേ' കളറായി മാറുമെന്നും അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 മുതല്‍ അബുദാബിയില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ കൂടി പ്രഖ്യാപിച്ചത്.
വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു തവണ പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ 30 ദിവസത്തേക്ക് ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും. വാക്സിനെടുക്കുന്നതില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുള്ളവര്‍ ഒരു തവണ പിസിആര്‍ പരിശോധന നടത്തിയാല്‍ ഏഴ് ദിവസത്തേക്കാണ് ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുക. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പി.സി.ആര്‍ പരിശോധന നടത്താതെ തന്നെ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും. വാക്സിനെടുക്കാത്തവര്‍ക്കും പി.സി.ആര്‍ പരിശോധനയുടെ കാലാവധി കഴിഞ്ഞവര്‍ക്കും ആപ്ലിക്കേഷനില്‍ 'ഗ്രേ' സ്റ്റാറ്റസായിരിക്കും ഉണ്ടാവുക. ഇവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവില്ല.
പുതിയ റസിഡന്‍സ് പെര്‍മിറ്റ് എടുത്തവര്‍ക്ക് വാക്സിനെടുക്കുന്നതിന് 60 ദിവസത്തേക്ക് ഇളവ് ലഭിക്കും. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഉള്‍പ്പെടെ ഈ നിബന്ധനകള്‍ ബാധകമാണ്. ഇവര്‍ അന്താരാഷ്‍ട്ര യാത്രാ നിബന്ധനകള്‍ കൂടി പാലിക്കണം.
🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,651 പേര്‍ കൂടി കൊവിഡ് രോഗമുക്തരായി.
✒️സൗദി അറേബ്യയിൽ ഇന്ന് 1,651 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തരായതായി സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 609 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. അതേസമയം ഇന്ന് രാജ്യവ്യാപകമായി 11 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 69,636 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,37,983 ആയി. ഇതിൽ 5,22,009 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,399 ആണ്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 7,575 ആയി കുറഞ്ഞു. ഇതിൽ 1,360 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 161, മക്ക 106, കിഴക്കൻ പ്രവിശ്യ 74, ജീസാൻ 55, അസീർ 48, അൽഖസീം 42, മദീന 30, നജ്റാൻ 28, അൽബാഹ 15, ഹായിൽ 14, വടക്കൻ അതിർത്തി മേഖല 14, തബൂക്ക് 12, അൽജൗഫ് 10. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 31,452,182 ഡോസ് ആയി ഉയർന്നു.
🇦🇪അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള നിബന്ധനകളില്‍ മാറ്റം
✒️കൊവിഡ് പശ്ചാത്തലത്തില്‍ അബുദാബിയിലേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‍കരിച്ചു. ഓഗസ്റ്റ് 15 മുതല്‍ പുതിയ നിബന്ധനകളാണ് യാത്രക്കാര്‍ പാലിക്കേണ്ടതെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രത്യേകം നിബന്ധനകളാണുള്ളത്.
വാക്സിനെടുത്തിട്ടുള്ളവര്‍
ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ എത്തിയ ഉടന്‍ പി.സി.ആര്‍ പരിശോധന നടത്തണം. എന്നാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. അബുദാബിയിലെത്തിയതിന്റെ ആറാം ദിവസം പി.സി.ആര്‍ പരിശോധന ആവര്‍ത്തിക്കണം.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ പ്രവേശിച്ച ഉടന്‍ പി.സി.ആര്‍ പരിശേധന നടത്തണം. തുടര്‍ന്ന് ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. ആറാം ദിവസം പി.സി.ആര്‍ പരിശോധന ആവര്‍ത്തിക്കുകയും വേണം.
വാക്സിനെടുക്കാത്തവര്‍
ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്തണം. ഇവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ ആറാം ദിവസവും ഒന്‍പതാം ദിവസവും പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാകണം.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയിലെത്തിയ ഉടന്‍ പി.സി.ആര്‍ പരിശോധന നടത്തുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. ഒന്‍പതാം ദിവസം അടുത്ത പി.സി.ആര്‍ പരിശോധന നടത്തണമെന്നും പുതിയ അറിയിപ്പ് വ്യക്തമാക്കുന്നു.
🇴🇲ഇന്ത്യക്ക് സ്വാന്തന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് ഒമാൻ ഭരണാധികാരി.
✒️ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ഇന്ത്യൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദിന് സന്ദേശമയച്ചതായി ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
🇦🇪യുഎഇയില്‍ 1,206 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
✒️യുഎഇയില്‍ 1,206 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,385 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,00,587 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,78,341 പേര്‍ രോഗമുക്തരാവുകയും 1,997 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,249 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇧🇭ബഹ്‌റൈനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു.
✒️ബഹ്റൈനില്‍ വെള്ളിയാഴ്ച 102 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 95 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2,70,692 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,68,185 പേര്‍ രോഗമുക്തി നേടി. 1,123 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 5,645,928 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
🇧🇭ബഹ്‌റൈൻ: BeAware ആപ്പിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുള്ള സന്ദേശങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
✒️‘BeAware Bahrain’ ആപ്പിൽ നിന്നുള്ളതെന്ന രൂപത്തിൽ വരുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളെക്കുറിച്ച് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ടുളള ഇത്തരം വ്യാജസന്ദേശങ്ങൾ രാജ്യത്ത് ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടതായും, ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അതോറിറ്റി വ്യക്തമാക്കി.
ഓഗസ്റ്റ് 13-നാണ് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. SMS സന്ദേശങ്ങളുടെ രൂപത്തിൽ വരുന്ന തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ തട്ടിപ്പിന്റെ ഭാഗമായി, ‘വാക്‌സിൻ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് ഈ സന്ദേശത്തിന് മറുപടി നൽകുക.’, ‘BeAware Bahrain ആപ്പിലെ വിവരങ്ങൾ പുതുക്കുന്നതിന് താഴെ നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.’ തുടങ്ങിയ വ്യാജ SMS സന്ദേശങ്ങളാണ് BeAware ആപ്പിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ, ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുകയോ ചെയ്യരുതെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
🇦🇪യുഎഇയില്‍ നിന്ന് നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക്; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു.
✒️യാത്രാ നിബന്ധനകള്‍ സംബന്ധിച്ച് വ്യക്തത വന്നതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണവും വര്‍ധിക്കുന്നു. നിബന്ധനകളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ യുഎഇയില്‍ തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെയാണ് തിരിച്ചുള്ള ഒഴുക്കും വര്‍ധിച്ചത്.
തിരിച്ചുവരാന്‍ പറ്റുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ച ഇന്ത്യക്കാരാണ് ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം. കോവിഡ് വാക്‌സിനേഷന്‍ ഇല്ലാതെ തന്നെ നാട്ടിലുള്ളവര്‍ക്ക് തിരിച്ചുവരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചതോടെയാണ് ഈ ഒഴുക്ക് തുടങ്ങിയത്.
ഇതോടെ ടിക്കറ്റ് നിരക്കും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ദുബയിലേക്ക് 1,110 ദിര്‍ഹത്തിന് മുകളിലാണ് റേറ്റ്. ന്യൂഡല്‍ഹിയില്‍ നിന്ന് 1000 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹം വരെ നല്‍കണം. മുംബൈ-ദുബൈ റൂട്ടില്‍ 1,800 ദിര്‍ഹം വരെ ഉയര്‍ന്നു. സമാനമായി തിരിച്ചുവരുന്നതിനുള്ള നിരക്കും വര്‍ധിക്കുന്നുണ്ട്.
നിലവിലുള്ള നിരക്ക് കുറഞ്ഞ് 400-600 ദിര്‍ഹം എന്ന സാധാരണ റേഞ്ചിലേക്ക് വരണമെങ്കില്‍ ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും കഴിയേണ്ടി വരുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.
🇶🇦ഖത്തറിന് ആശ്വാസം; കോവിഡ് മുക്തി വര്‍ധിച്ചു.
✒️ഖത്തറില്‍ ഇന്ന് 194 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 78 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 196 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,25,881 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.
2,499 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 21 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,578 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 40,76,666 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 77.9 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു
0 Comments