യുട്യൂബ് വ്‌ളോഗര്‍ മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെയുള്ള കേസില്‍ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു.
തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42,400 രൂപ പിഴ അടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ എംവിഡി കുറ്റപത്രം നല്‍കിയത്.
1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അതേസമയം ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാന്‍ഡ് ലൈനില്‍ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ കുടുങ്ങും. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇരുവരുടെയും വ്‌ളോഗുകള്‍ വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇരുവരെയും നാല് മണിക്കൂറിലധികം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുന്‍പ് ഇവരുടെ വ്‌ളോഗില്‍ ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലുണ്ടായത്.
0 Comments