മ്യൂച്വല്‍ ഫണ്ടില്‍ പുതിയതായി എസ് ഐ പി തുടങ്ങിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന.
ജൂലായില്‍ എസ്ഐപി രജിസ്ട്രേഷന്റെ എണ്ണം എണ്ണം 23.8 ലക്ഷമായി. നിക്ഷേപം നിര്‍ത്തുന്നവരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. ജൂലായില്‍മാത്രം 8,55,000 എസ് ഐ പികളാണ് നിര്‍ത്തിയത്.
കാലാവധി പൂര്‍ത്തിയാക്കിയവരില്‍ പലരും പുതുക്കുന്നില്ലെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. ഓട്ടോ റിന്യൂവല്‍ സംവിധാനമില്ലാത്തതിനാല്‍ ഒരോ വര്‍ഷത്തെ കാലാവധിയില്‍ എസ് ഐ പി തുടങ്ങുന്നവര്‍ അതിനുശേഷം പുതുക്കാത്ത സാഹചര്യവുമുണ്ട്.
വിപണി റെക്കോഡ് നേട്ടത്തിലായതിനാല്‍ ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് മികച്ച ആദായമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വരും മാസങ്ങളില്‍ എസ് ഐ പി നിര്‍ത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകും. നടപ്പ് സാമ്പത്തിക വര്‍ഷം 29.9 ലക്ഷം എസ് ഐ പികളുടെ കാലാവധി തീരുകയോ നിര്‍ത്തുകയോ ചെയ്തു. മികച്ച ആദായം ലഭിച്ചതിനെ തുടര്‍ന്ന് നിക്ഷേപം പിന്‍വലിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.
ജൂണിനെ അപേക്ഷിച്ച് ജൂലായില്‍ എസ് ഐ പി നിക്ഷേപത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. ജൂണില്‍ 9,155 കോടി രൂപയും ജൂലായില്‍ 9,609 കോടിയുമാണ് നിക്ഷേപമായെത്തിയത്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 5.03 ലക്ഷം കോടി രൂപയുമായി. പുതിയതായി എത്തുന്നവരിലേറെയും എസ് ഐ പിയായാണ് നിക്ഷേപം നടത്തുന്നത്.
0 Comments