Ticker

6/recent/ticker-posts

Header Ads Widget

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക്​ റോൾ നമ്പർ നൽകിയാൽ ഫലമറിയാനാകും. റോൾ നമ്പർ അറിയാനുള്ള സംവിധാനം സി.ബി.എസ്​.ഇ നേരത്തേ ഒരുക്കിയിരുന്നു. ഔദ്യോഗിക ​വെബ്​സൈറ്റായ cbseresults.nic.in ലൂടെ ഫലമറിയാം.

cbse.gov.in ​അല്ലെങ്കിൽ cbse.nic.in വെബ്​സൈറ്റുകളിലൂടെയും ഫലമറിയാനാകും. കൂടാതെ ഐ.വി.എസ്​, എസ്​.എം.എസ്​, ഡിജിലോക്കർ, ഉമാങ്​ ആപ്​ വഴിയും ഫലം ലഭ്യമാകും. digilocker.gov.in ലൂ​ടെ വിദ്യാർഥികൾക്ക്​ മാർക്ക്​ ഷീറ്റും സർട്ടിഫിക്കറ്റും ലഭിക്കും.

കോവിഡ്​ സാഹചര്യത്തിൽ സി.ബി.എസ്​.ഇ പത്താം ക്ലാസ്​, പന്ത്രണ്ടാം ക്ലാസ്​ പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിദ്യാർഥികളുടെ ഇന്റേണല്‍ മാർക്ക്​, മുൻ പരീക്ഷകൾ തുടങ്ങിയവയുടെ അടിസ്​ഥാനത്തിലാണ്​ മൂല്യനിർണയം. സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം നേര​ത്തേ പ്രഖ്യാപിച്ചിരുന്നു.

20 ലക്ഷത്തിലധികം വിദ്യാർഥികളാണ്​ ഇത്തവണ പത്താംക്ലാസ്​ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​തത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഏപ്രിലില്‍ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് ഇന്റേണല്‍ അസസ്മെന്റ്, വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തുകയായിരുന്നു. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു.

ജൂലൈ 25നാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ലേക്ക് മാറ്റി. തുടർന്നാണ് ഇന്ന് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 15നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത്

Post a Comment

0 Comments