Ticker

6/recent/ticker-posts

Header Ads Widget

കൊച്ചി, തിരുവനന്തപുരം എത്തിഹാദ് അബുദാബി സർവിസ് നാളെ മുതൽ

അബുദാബി ആസ്ഥാനമായ എത്തിഹാദ് കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ നഗരങ്ങളില്‍നിന്നു സര്‍വിസ് ആരംഭിക്കും. ചെന്നൈ, ബെംഗളുരു, ന്യൂഡല്‍ഹി എന്നിവയാണ് നാളെ അബുദാബിയിലേക്കു സര്‍വിസ് ആരംഭിക്കുന്ന മറ്റു ഇന്ത്യന്‍ നഗരങ്ങള്‍.

യുഎഇയില്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത റസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്ക് തിരിച്ചുപോകാന്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് എത്തിഹാദ് അബുദാബി സര്‍വിസ് ആരംഭിക്കുന്നത്. എമിറേറ്റ്‌സ് ദുബായിലേക്കും എയര്‍ അറേബ്യ ഷാര്‍ജയിലേക്കും ഇന്നലെ മുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്നുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഇന്നു വൈകിട്ട് ആറിന് കൊച്ചിയില്‍നിന്നു ദുബായിലേക്ക് ആദ്യ സര്‍വിസ് നടത്തി. നാളെ കണ്ണൂരില്‍നിന്നു ഷാര്‍ജയിലേക്കു സര്‍വിസ് നടത്തും. ഫ്‌ളൈ ദുബായ്, എയര്‍ ഇന്ത്യ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കും.

10 വരെ അബുദാബിയിലേക്കുള്ള യാത്രക്കാരെ കൊണ്ടുവരുതെന്ന നിര്‍ദേശം യുഎഇ അധികൃതരില്‍നിന്ന് ലഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഇന്നലെ പുറപ്പെടുവിച്ച യാത്രാമാര്‍ഗനിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു. ഇതിനു വിപരീതമാണു നാളെ മുതല്‍ അബുദാബി സര്‍വിസ് ആരംഭിക്കുമെന്ന എത്തിഹാദിന്റെ അറിയിപ്പ്.

അബുദാബിയിലെത്തുന്ന യാത്രക്കാര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. യാത്രക്കാരെ നിരീക്ഷിക്കുന്ന വാച്ച് അണിയണം. റാസല്‍ ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കും. 10 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമാണ്. ഈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ നാലാത്തെയും എട്ടാമത്തെയും ദിവസം പിസിആര്‍ ടെസ്റ്റിനു വിധേയമാകണമെന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച യാത്രാനിര്‍ദേശങ്ങളില്‍ പറഞ്ഞത്. അതേസമയം, ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കു 10 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ല.

10 മുതല്‍ മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍നിന്നു കൂടി എത്തിഹാദ് സര്‍വിസ് ആരംഭിക്കും. അഹമ്മദാബാദ് (ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കു വേണ്ടി മാത്രം), ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍നിന്നാണ് ഈ സര്‍വിസുകള്‍.

യാത്രാനുമതിക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

യാത്രാനുമതിക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർ റസിൻസ് വിസയുള്ളവരും യാത്രാ തിയതിക്കു 14 ദിവസം മുൻപ് യുഎഇയിൽനിന്ന് രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിനെടുത്തവരും ആയിരിക്കണം. വാക്സിനെടുക്കാത്ത ചില നിശ്ചിത മേഖലകളിലുള്ളവർക്കും പ്രവേശനം അനുവദിക്കും. അതുപോലെ യുഎഇ വഴി മറ്റു വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്കും പ്രവേശനം ലഭിക്കും.

റസിഡന്‍സ് വിസയുള്ളവര്‍ അത് സാധുതയുള്ളതാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. തുടര്‍ച്ചയായി ആറു മാസത്തില്‍ കൂടുതല്‍ യുഎഇയ്ക്കു പുറത്തു കഴിയുന്ന പ്രവാസികളുടെ യുഎഇ റസിഡന്‍സി വിസ കാലാവധിയുള്ളതാണെങ്കില്‍ പോലും സ്വമേധയാ നിഷ്‌ക്രിയമാക്കപ്പെടും. ഇങ്ങനെ വിസ നിഷ്‌ക്രിയമാക്കപ്പെട്ടവര്‍ക്കു തിരിച്ചെത്താന്‍ റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടി വരും.

യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് എവിടെയൊക്കെ?

ദുബായില്‍ താമസക്കാരായ പ്രവാസികള്‍ക്കു മടങ്ങാന്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സി(ജിഡിആര്‍എഫ്എ)ന്റെയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)യുടെയും അനുമതി നിര്‍ബന്ധമാണ്. https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന ലിങ്കിലാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്.

മറ്റ് എമിറേറ്റുകളിലെ താമസക്കാരായ പ്രവാസികള്‍ക്കു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി തേടിയാല്‍ മതി. https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

എന്തൊക്കെ രേഖകൾ ആവശ്യമാണ്?

യാത്രാനുമതി ലഭിക്കാൻ വ്യക്തിഗത വിവരങ്ങള്‍, പാസ്പോര്‍ട്ടിന്റെ കാലാവധി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യുഎഇയിലെ വിലാസം, യുഎഇയില്‍ വാക്സിനേഷന്‍ നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഈ ലിങ്കുകളില്‍ സമര്‍പ്പിക്കണം.

അംഗീകൃത ലബോറട്ടറികളില്‍നിന്നുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട്. സാമ്പിള്‍ ശേഖരിച്ച് 48 മണിക്കൂറിനുള്ളിലുള്ളതാവണം. റിപ്പോര്‍ട്ടില്‍ ക്യുആര്‍ കോഡ് വേണം.

യാത്ര പുറപ്പെടുന്നതിനു നാല് മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ ദ്രുത പിസിആര്‍ പരിശോധന നടത്തണം.

എത്തുന്ന വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റ്.

വാക്സിനേഷന്‍ ചെയ്യാത്ത ആര്‍ക്കൊക്കെ യാത്ര ചെയ്യാം.

യുഎഇ പൗരന്മാരും ഉറ്റ ബന്ധുക്കളും

ഗോള്‍ഡന്‍, സില്‍വര്‍ വിസയുടെ ഉടമകള്‍

യുഎഇയിലെ ഇന്ത്യന്‍ മിഷനുകളിലെ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഭരണനിര്‍വഹണ ജീവനക്കാര്‍

യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍

വിദ്യാഭ്യാസ മേഖലയിലെ പ്രൊഫസര്‍മാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍.

യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍

സാധുവായ യുഎഇ റസിഡന്റ് പെര്‍മിറ്റുകളുള്ള, കുടുംബത്തിനൊപ്പം ചേരുന്നത് സംബന്ധിച്ച മാനുഷികപരമായ കേസുകള്‍.

യുഎഇയില്‍ വൈദ്യചികിത്സ തേടുന്നവര്‍.

എക്സ്പോ 2020 -ന്റെ സ്പോണ്‍സര്‍ഷിപ്പിനു കീഴിലുള്ള പ്രദര്‍ശകരും പങ്കാളികളും

ഇവരുടെ യാത്രയ്ക്ക് ആവശ്യമുള്ളത് എന്തൊക്കെ?

അംഗീകൃത ലബോറട്ടറികളില്‍നിന്നുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട്. സാമ്പിള്‍ ശേഖരിച്ച് 48 മണിക്കൂറിനുള്ളിലുള്ളതാവണം. റിപ്പോര്‍ട്ടില്‍ ക്യുആര്‍ കോഡ് വേണം.

യാത്ര പുറപ്പെടുന്നതിനു നാല് മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ ദ്രുത പിസിആര്‍ പരിശോധന നടത്തണം.

എത്തുന്ന വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റ്

മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ യുഎഇ പൗരന്മാര്‍ക്കു ബാധകമല്ല.

യാത്രക്കാര്‍ പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

വിസാ കാലാവധി കഴിഞ്ഞോയെന്ന് പരിശോധിക്കണം

ദുബായ് വിസയുള്ളവര്‍ക്കു പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി നമ്പറുകള്‍ ഉപയോഗിച്ച് https://smartservices.ica.gov.ae/echannels/web/client/guest/index.html#/resancies-entry-confirmation എന്ന ലിങ്കിലൂടെ വിസ സാധുത പരിശോധിക്കാം.

മറ്റു എമിറേറ്റുകളിലെ വിസയുള്ളവര്‍ക്കു പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി നമ്പറുകള്‍ ഉപയോഗിച്ച് https://smartservices.ica.gov.ae/echannels/web/client/default.html#/fileValidity എന്ന ലിങ്കിലൂടെയും സാധുത പരിശോധിക്കാം.

റീ എന്‍ട്രിക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ:

ദുബായ് വിസയുണ്ടായിരുന്നവര്‍ റീ എന്‍ട്രിക്ക് https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitServiceForm.aspx എന്ന ലിങ്കിലാണ് അപേക്ഷ നല്‍കേണ്ടത്.

മറ്റ് എമിറേറ്റുകളിലുള്ളവര്‍ https://smartservices.ica.gov.ae/echannels/web/client/guest/index.html#/resancies-entry-confirmation എന്ന ലിങ്കില്‍ റീ എന്‍ട്രിക്ക് അപേക്ഷിക്കണം.

വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അതു പുതുക്കുക മാത്രമേ മാര്‍ഗമുള്ളൂ. തൊഴിലുടമ അല്ലെങ്കില്‍ സ്പോണ്‍സര്‍ പഴയ വിസ റദ്ദാക്കി പുതിയ വിസ അനുവദിക്കണം. എന്നാല്‍ വിദേശത്തുനിന്ന് വിസ പുതുക്കാന്‍ നിലവില്‍ യുഎഇയിലെ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ല. വിസാ കാലാവധി കഴിഞ്ഞ് 30 ദിവസം വരെ യുഎയില്‍ തുടരാന്‍ അവിടുത്തെ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ കാലയളവില്‍ അങ്ങോട്ട് പ്രവേശിക്കാന്‍ കഴിയില്ല.

ട്രാൻസിറ്റ് യാത്രക്കാർ ചെയ്യേണ്ട കാര്യങ്ങൾ

അംഗീകൃത ലബോറട്ടറികളില്‍നിന്നുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട്. സാമ്പിള്‍ ശേഖരിച്ച് 72 മണിക്കൂറിനുള്ളിലുള്ളതാവണം. റിപ്പോര്‍ട്ടില്‍ ക്യുആര്‍ കോഡ് വേണം.

യാത്ര പുറപ്പെടുന്നതിനു നാല് മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ ദ്രുത പിസിആര്‍ പരിശോധന നടത്തണം.

യുഎഇയിലെ ഏതു വിമാനത്താവളത്തിലാണോ എത്തുന്നത് അവിടെ കോവിഡ് പിസിആർ ടെസ്റ്റിനു വിധേയമാകണം

Post a Comment

0 Comments