Ticker

6/recent/ticker-posts

Header Ads Widget

അഫ്ഗാനിലെ സ്ത്രീകളെയോര്‍ത്ത് ആശങ്ക; രാജ്യത്തെ വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല യൂസഫ്‌സായ്

താലിബാന്‍ അഫ്ഗാനിസ്താന്റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണെന്നും അഫ്ഗാനിലെ സ്ത്രീകളെയോര്‍ത്ത് ആശങ്കയുണ്ടെന്നും വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാനജേതാവുമായ മലാല യൂസഫ്‌സായ്. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ എന്നിവരുടെ സ്ഥിതിയില്‍ ആശങ്കയുണ്ട്.

ആഗോള, പ്രാദേശിക ശക്തികള്‍ വെടിനിര്‍ത്തലിനായി ഇടപെടണം. മാനുഷികമായ സഹായങ്ങള്‍ അഫ്ഗാന്‍ ജനതക്ക് ഒരുക്കണം. അഭയാര്‍ഥികളെ സംരക്ഷിക്കണമെന്നും മലാല ആവശ്യപ്പെട്ടു. രാജ്യത്തെ വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

അതേസമയം അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവച്ചു. രാജിക്കുശേഷം ഗനി രാജ്യം വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഫ്?ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രസിഡന്റിന് പുറമെ ആഭ്യന്തരമന്ത്രിയും നാടുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ കാബൂള്‍ കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അധികാര കൈമാറ്റങ്ങള്‍ സംബന്ധിച്ച് താലിബാന്‍ പ്രതിനിധികള്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

താലിബാന്‍ നേതാവ് അലി അഹമ്മദ് ജലാലി രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റാകുമെന്നാണ് സൂചന. ബലപ്രയോഗത്തിലൂടെ അഫ്ഗാന്‍ കീഴടക്കാനില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments