Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് നീക്കി ഒമാൻ; സെപ്റ്റംബർ ഒന്ന് മുതൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ

ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് ഒമാൻ നീക്കി. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് സെപ്റ്റംബർ ഒന്ന് മുതൽ ഒമാനിൽ തിരിച്ചെത്താം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒമാൻ യാത്രാവിലക്ക് നീക്കം ചെയ്യുന്നത്. റെസിഡന്റ് വിസ, ഓൺ അറൈവൽ വിസ, യാത്രയ്ക്ക് വിസ ആവശ്യമില്ലാത്തവർ എന്നിവർക്കാണ് അനുമതി.

ഇന്ത്യയടക്കം 18 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക് നീക്കിയത്. അതേസമയം ഒമാൻ അംഗീകരിച്ച വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. രണ്ടാമത് ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസമെങ്കിലും പിന്നിട്ടവർക്കാണ് തിരിച്ചെത്താനാവുക.

ഒമാനിലേക്ക് വരുന്നവർക്ക് വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്. കോവിഷീൽഡ് വാക്‌സിനെടുത്തവർക്ക് തിരിച്ചെത്താമെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments