Ticker

6/recent/ticker-posts

Header Ads Widget

വര്‍ഷിക വരുമാനം ഒന്നരക്കോടി; അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ മാറ്റി


വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്ന അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി. മുംബൈ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്‌ല കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെയാണ് മാറ്റിയത്.


വര്‍ഷങ്ങളായി അമിതാഭ് ബച്ചന്റെ ബോഡ് ഗാര്‍ഡാണ് ജിതേന്ദ്ര സിന്ദ്. അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നതിന് പിന്നാലെ മുംബൈ പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. മറ്റെവിടെ നിന്നെങ്കിലും ഇയാള്‍ക്ക് പണം ലഭിക്കുന്നുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.

പൊലീസ് കോണ്‍സ്റ്റബിള്‍ പദവിയില്‍ ബോഡ് ഗാര്‍ഡായി തുടരുന്നത് പരമാവധി അഞ്ചുവര്‍ഷമാണെന്ന് മുംബൈ പൊലീസ് പറയുന്നു. എന്നാല്‍ ജിതേന്ദ്ര സിന്ദ് 2015 മുതല്‍ അമിതാഭ് ബച്ചന്റെ ബോഡ് ഗാര്‍ഡാണ്.

എക്‌സ് സെക്യൂരിറ്റി സുരക്ഷയാണ് അമിതാഭ് ബച്ചന് നല്‍കിവരുന്നത്. ഏതുസമയവും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും. ബച്ചന്റെ അടുത്ത ആളായിരുന്നു ജിതേന്ദ്ര സിന്ദ്. സൗത്ത് മുബൈയിലെ പൊലീസ് സ്‌റ്റേഷനിലേക്കാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കുന്നത്.

Post a Comment

0 Comments