Ticker

6/recent/ticker-posts

Header Ads Widget

യാത്രാവിലക്ക് നീക്കി; കുവൈത്തിലേക്ക് ഇനി നേരിട്ട് യാത്ര ചെയ്യാം

കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുവൈത്ത് നീക്കി. ഓഗസ്റ്റ് 22 മുതല്‍ കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിന്‍ സ്വീകരിച്ച റസിഡന്‍സ് വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് കുവൈത്തില്‍ അംഗീകാരമുള്ളത്.

കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും മാര്‍നിര്‍ദേശമുണ്ട്. ഇത്തരം വിഭാഗത്തിലുള്ളവര്‍ മൂന്നാമത്തെ ഡോസായി സ്വീകരിക്കേണ്ടത് കുവൈത്ത് അംഗീകൃത വാക്സിനായിരിക്കണം.

ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് അനുമതി തേടണം. 72 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ യാത്രാ വിലക്കും പിന്‍വലിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ ഇന്ത്യയില്‍ വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

Post a Comment

0 Comments