Ticker

6/recent/ticker-posts

Header Ads Widget

ലോക്ഡൗണ്‍ മാനദണ്ഡം പുതുക്കി; ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെന്‍മെന്റ് സോണ്‍ ആക്കാം

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡങ്ങൾ സർക്കാർ പുതുക്കി. 

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കൊവിഡ് ക്ലസ്റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്‍റ് സോൺ ആക്കാനാണ് തീരുമാനം. അഞ്ചിൽ കൂടുതൽ രോഗികൾ ഉണ്ടെങ്കിലാണ് ക്ലസ്റ്റർ ആയി കണക്കാക്കുക. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്‍റ് നിയന്ത്രണം. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ ആരോഗ്യവകുപ്പ് അറിയിപ്പനുസരിച്ച് 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് പുതിയ ഉത്തരവ്. രോഗവ്യാപനമുണ്ടായാൽ പത്ത് അംഗങ്ങളിൽ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെൻമെന്റ് സോണായി കണക്കാക്കും. 100 പേരിൽ അഞ്ച് പേർക്ക് രോഗം വന്നാലും കണ്ടെൻമെന്റ് സോണായി പ്രഖ്യാപിക്കാം.

സംസ്ഥാനത്ത് നിലവിൽ വാർഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതും. എന്നാൽ ഇനി മുതൽ വാർഡ് അടിസ്ഥാനത്തിലല്ല, രോഗവ്യാപനമുണ്ടെങ്കിൽ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

ഹൗസിങ് കോളനികൾ, ഷോപ്പിങ് മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ, മാർക്കറ്റ്, മത്സ്യവിപണന കേന്ദ്രം, ഫ്ളാറ്റ് തുടങ്ങി ഏത് പ്രദേശത്തും രോഗവ്യാപനമുണ്ടായാൽ മൈക്രോ കണ്ടെൻമെന്റ് സോണാക്കി മാറ്റാം. 10 അംഗങ്ങളുള്ള കുടുംബത്തിൽ രോഗവ്യാപനമുണ്ടായാൽ അതും മൈക്രോ കണ്ടെൻമെന്റ് സോണാക്കി കണക്കാക്കി നിയന്ത്രണ നടപടികൾ കൈക്കൊള്ളാം.

ഒറ്റ ദിവസം 100 മീറ്റർ പ്രദേശത്ത് അഞ്ച് പേർക്ക് രോഗവ്യാപനമുണ്ടായാൽ അവിടം മൈക്രോ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിച്ച് നടപടികൾ സ്വീകരിക്കാമെന്നാണ് പുതുക്കിയ ഉത്തരവ്. തെരുവുകൾ, ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങൾ തുടങ്ങി ഏത് ചെറിയ പ്രദേശത്തും ഇത്തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്താം.

Post a Comment

0 Comments